Prime Minister Benjamin Netanyahu speaks during a plenary session of the opening day of the winter session at the Knesset, the Israeli parliament, on October 20, 2025

2025 ഒക്റ്റോബർ 20ന് ഇസ്രയേൽ പാർലമെന്‍റ് നെസെറ്റിൽ നടന്ന ശൈത്യകാല സമ്മേളന ഉദ്ഘാടന ദിവസത്തിലെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

Chaim Goldberg/Flash90

"യുദ്ധം അവസാനിപ്പിക്കാൻ എതിരാളികൾ ആഹ്വാനം ചെയ്തത് കേട്ടിരുന്നെങ്കിൽ ഇസ്രയേലികൾ ആണവ പുകയിൽ കൊല്ലപ്പെട്ടേനെ'

2025 ഒക്റ്റോബർ 20ന് ഇസ്രയേൽ പാർലമെന്‍റ് നെസെറ്റിൽ നടന്ന ശൈത്യകാല സമ്മേളന ഉദ്ഘാടന ദിവസത്തിലെ പ്ലീനറി സെഷനിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
Published on

പ്രതിപക്ഷത്തിന്‍റെയും യുദ്ധവിരുദ്ധരുടെയും ആഹ്വാനം അനുസരിച്ച് യുദ്ധം നിർത്താൻ, കീഴടങ്ങാൻ, കൈകൾ ഉയർത്താൻ ഇസ്രയേൽ തയാറായിരുന്നെങ്കിൽ ഹമാസിനും മുഴുവൻ ഇറാനിയൻ അച്ചുതണ്ടിനും ഒരു തകർപ്പൻ വിജയത്തോടെ യുദ്ധം അവസാനിക്കുമായിരുന്നു എന്ന് പാർലമെന്‍റിൽ നെതന്യാഹു. യുദ്ധം നിർത്തിയിരുന്നെങ്കിൽ സമൂഹത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നുമുള്ള ഇസ്രയേലികൾ ആണവ പുകയിൽ സ്വർഗത്തിലേയ്ക്ക് ഉയരുമായിരുന്നു എന്നും നെതന്യാഹു.

തങ്ങൾ ഇസ്രയേലിന്‍റെ പ്രതിരോധം ശക്തിപ്പെടുത്തിയെന്നും നിലപാട് നേരെയാക്കിയെന്നും ബന്ദികളെ തിരികെ കൊണ്ടുവന്നെന്നും നെതന്യാഹു ഊന്നിപ്പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഇപ്പോഴും അവിടെയുള്ളവരെയും ഞങ്ങൾ കൊണ്ടു വരും എന്നും അദ്ദഹം കൂട്ടിച്ചേർത്തു.

ഒരു വൻ ശക്തി എന്ന നിലയിൽ നമ്മുടെ പദവി ഞങ്ങൾ ഉറപ്പിച്ചു എന്നും പാർലമെന്‍റിനെ ഓർമിപ്പിച്ച അദ്ദേഹം പ്രചരണം അവസാനിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. വെടിനിർത്തലിന്‍റെ രണ്ടാം ഘട്ടത്തിൽ ഹമാസിന്‍റെ സൈന്യവും ഭരണവും ഇല്ലാതാക്കപ്പെടും എന്ന് ഉറപ്പിച്ചു പറഞ്ഞു.

റഫയിലെ ഇസ്രയേൽ പ്രതിരോധ സേനയ്ക്കു നേരെ മാരകമായ ആക്രമണം നടത്തിയ ഹമാസ് ഒക്റ്റോബർ 19ന് വെടിനിർത്തൽ കരാർ പൂർണമായും ലംഘിച്ചതായും ഇസ്രയേൽ 153 ടൺ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ശക്തമായി തിരിച്ചടിച്ചതായും നെതന്യാഹു ഊന്നിപ്പറഞ്ഞു. ഇനി ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള അവസരം പോലും ഹമാസിന് നൽകില്ലെന്നും വളരെ വലിയ വില ഹമാസ് നൽകേണ്ടി വരുമെന്നും അദ്ദേഹം ഹമാസിന് മുന്നറിയിപ്പു നൽകി.

logo
Metro Vaartha
www.metrovaartha.com