ഇറാനിൽ 5000 ബോംബുകൾ ഇട്ടതായി ഇസ്രയേൽ

2000ത്തിലധികം ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമെരിക്ക അവകാശപ്പെടുന്നു
Israel says it dropped 5,000 bombs on Iran

ഇറാനിൽ 5000 ബോംബുകൾ ഇട്ടതായി ഇസ്രയേൽ

credit:X

Updated on

ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇറാനിലേയ്ക്ക് 5000ത്തിലധികം ബോംബുകൾ വർഷിച്ചതായി ഇസ്രേയൽ. പൂർണമായും ഇറാന്‍റെ വ്യോമമേഖല കടന്നാണ് ഈ ആക്രമണം നടത്തിയതെന്നും ഇസ്രേയൽ സേന അവകാശപ്പെട്ടു. 2000ത്തിലധികം ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമെരിക്ക അവകാശപ്പെടുന്നു.

ഇറാൻ അമെരിക്കയുടെ സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലേയ്ക്ക് 500 ബാലിസ്റ്റിക് മിസൈലുകളും 2000 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎസ് നേവി അഡ്മിറൽ ബ്രാഡ് കുപ്പർ പറഞ്ഞു. രണ്ടാം വട്ടവും അരാംകോയുടെ എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനുറയിൽ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ഉൽപാദനത്തിന് തടസമില്ല. തിങ്കളാഴ്ച സൗദിയിലെ സിഐഎ താവളത്തിലും ഇറാൻ ഡ്രോൺ പതിച്ചതായി മുൻപ് സ്ഥിരീകരിച്ചിരുന്നു. യുഎഇയിൽ ഇതുവരെ പരിക്കേറ്റവരുടെ എണ്ണം 78 ആയി.

logo
Metro Vaartha
www.metrovaartha.com