ഇറാനു വേണ്ടി ചാരവൃത്തി; ഖത്തറിൽ പത്ത് പേർ അറസ്റ്റിൽ

രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളുടെ മാപ്പുകളും ആധുനിക ആശയവിനിമയ ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്
10 arrested in qatar for spying for iran

ഇറാനു വേണ്ടി ചാരവൃത്തി; ഖത്തറിൽ പത്ത് പേർ അറസ്റ്റിൽ

Updated on

ദോഹ: ഖത്തറിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡിനായി പ്രവർത്തിച്ചിരുന്ന പത്ത് പേർ അറസ്റ്റിൽ. രണ്ട് സെല്ലുകളായി പ്രവർത്തിക്കുന്ന പത്തുപേരെയാണ് പിടികൂടിയത്.

ഇതിൽ 7 പേർ രാജ്യത്തെ പ്രധാന സൈനിക സിവിൽ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുന്ന ചാരപ്രവർത്തനങ്ങളിലേക്കും മൂന്നു പേർ ഡ്രോൺ ഉപയോഗിച്ചുള്ള അട്ടിമറി നീക്കങ്ങളിലുമായാണ് നിയമിച്ചിരുന്നത്.

രാജ്യത്തെ തന്ത്രപ്രധാനമായ ഇടങ്ങളുടെ മാപ്പുകളും ആധുനിക ആശയവിനിമയ ഉപകരണങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്‍റെ നിർദേശപ്രകാരമാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ഇവർ മൊഴി നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com