പരിശീലന പറക്കലിനിടെ മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്നു; 10 മരണം|video

90-മത് നാവികസേനാ ദിനാഘോഷ പരേഡിനായി പരീശീലനം നടത്തുന്നതിടെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്
പരിശീലന പറക്കലിനിടെ മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്നു; 10 മരണം|video

ക്വലാലംപൂർ: പരിശീലന പറക്കലിനിടെ മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്ന് 10 പേർ മരിച്ചു. പ്രദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. 90-മത് നാവികസേനാ ദിനാഘോഷ പരേഡിനായി പരിശീലനം നടത്തുന്നതിടെയാണ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

വാർത്ത സ്ഥിരീകരിച്ച റോയൽ മലേഷ്യൻ നേവി ഇരു വിമാനങ്ങളിലുമുണ്ടായിരുന്ന മുഴുവൻ സേനാംഗങ്ങളും മരിച്ചതായും സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ സൈനിക ഐശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com