
ന്യൂയോർക്ക്: യുഎസിലെ ന്യൂഓർലിയൻസിൽ പുതുവത്സരാഘോഷത്തിലായിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് യുവാവ് ട്രക്ക് ഇടിച്ചുകയറ്റിയതിനെത്തുടർന്ന് 10 പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഭീകരാക്രമണമെന്ന് ന്യൂഓർലിയൻസ് മേയൽ ലാടൊയ കാന്‍റ്റെൽ പറഞ്ഞു. മനഃപൂർവം ട്രക്ക് ഇടിച്ചുകയറ്റിയതാണെന്ന് പൊലീസും സ്ഥിരീകരിച്ചു. എന്നാൽ, ഭീകരാക്രമണല്ലെന്ന് എഫ്ബിഐ വിശദീകരിച്ചു.
അമെരിക്കൻ സമയം ഇന്നലെ പുലർച്ചെ 3.15ന് ഫ്രഞ്ച് ക്വാർട്ടറിലെ ബർബൺ സ്ട്രീറ്റിലാണ് സംഭവം. ലോകത്ത് ഏറ്റവും വലിയ പുതുവത്സരാഘോഷം നടക്കുന്ന തെരുവുകളിലൊന്നാണ് ബർബൺ, ജർമനിയിലെ മക്ഡെബെർഗിൽ ക്രിസ്മസ് ചന്തയിലേക്ക് കാർ ഓടിച്ചുകയറ്റി രണ്ടുപേരെ കൊലപ്പെടുത്തിയതിന്‍റെ നടുക്കം മാറും മുൻപാണ് യുഎസിലും ആൾക്കൂട്ടത്തിലേക്ക് വാഹനമോടിച്ചു കയറ്റുന്നത്. സൗദി അറേബ്യയിൽ നിന്നു കുടിയേറിയ അമ്പതുകാരനായിരുന്നു ജർമനിയിൽ ആക്രമണം നടത്തിയത്.