ബ്രിക്സ് കൂട്ടായ്മയുടെ യുഎസ് വിരുദ്ധ നയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

ബ്രിക്സിന്‍റെ അമെരിക്കൻ വിരുദ്ധ നയങ്ങൾ ഏതൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല.
10% tariff will be imposed on countries involved in anti-American policies of BRICS group: Trump

ബ്രിക്സ് കൂട്ടായ്മയുടെ യുഎസ് വിരുദ്ധ നയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

file image
Updated on

വാഷിങ്ടൻ: ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളുമായി പൊരുത്തപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അധികമായി 10% തീരുവ ഈടാക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി.

ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് അറിയിച്ചത്. ''ബ്രിക്‌സിന്‍റെ അമെരിക്കന്‍ വിരുദ്ധ നയങ്ങളുമായി യോജിക്കുന്ന രാജ്യങ്ങളിൽനിന്ന് അധികമായി 10% താരിഫ് ഈടാക്കും. ഈ നയത്തിന് ഒരു ഇളവുമുണ്ടായിരിക്കില്ല'', ട്രംപ് വ്യക്തമാക്കി.

എന്നാൽ, ബ്രിക്സിന്‍റെ അമെരിക്കൻ വിരുദ്ധ നയങ്ങൾ ഏതൊക്കെയാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇറാനെതിരേ കഴിഞ്ഞ മാസം യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളെ ബ്രസീലിൽ നടത്തിയ ബ്രിക്‌സ് ഉച്ചകോടി അപലപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്‍റെ പ്രസ്താവന.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com