

അബ്ദുൾ സെയ്ദ്
social media
തെക്കൻ ലെബനനിലെ ജിബ്ചിറ്റ് പ്രദേശത്ത് നടന്ന വ്യോമാക്രമണത്തിൽ ഹിസ്ബുള്ള ഭീകരനായ സെയ്ൻ-അൽ-അബിദിൻ ഹുസൈൻ ഫതൂണിയെ ഇസ്രയേൽ പ്രതിരോധസേന കൊലപ്പെടുത്തി. ശനിയാഴ്ചയായിരുന്നു സംഭവം. ഹിസ്ബുള്ളയുടെ റദ്വാൻ ഫോഴ്സിലെ ഒരു ടാങ്ക് വിരുദ്ധ യൂണിറ്റിന്‍റെ കമാൻഡർ ആയിരുന്നു കൊല്ലപ്പെട്ട ഹുസൈൻ. കൂടാതെ ഗ്രൂപ്പിന്‍റെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാനുള്ള ശ്രമങ്ങളിൽ അടുത്തിടെ പങ്കാളിയുമായിരുന്നു ഇയാൾ.
ഈ പ്രവർത്തനങ്ങൾ 2024 നവംബർ26 ന് ലെബനനും ഇസ്രയേലും തമ്മിലുള്ള ഒരു വർഷത്തിലേറെ നീണ്ട പോരാട്ടം അവസാനിപ്പിച്ച വെടിനിർത്തൽ കരാറുകളുടെ ലംഘനമാണെന്ന് ഐഡിഎഫ് പറഞ്ഞു.
കൂടാതെ ശനിയാഴ്ച തന്നെ തെക്കൻ ലെബനനിലെ അൽ-ക്ലൈഅ പ്രദേശത്ത് നടന്ന മറ്റൊരു ഐഡിഎഫ് ആക്രമണത്തിൽ റദ്വാൻ ഫോഴ്സ് കമാൻഡറായ മുഹമ്മദ് അക്രം അറബിയയെ വധിച്ചതായും ഞായറാഴ്ച രാവിലെ ഐഡിഎഫ് മറ്റൊരു പ്രസ്താവനയിൽ പറഞ്ഞു.
റദ്വാൻ ഫോഴ്സ് കമാൻഡറായ മുഹമ്മദ് അക്രം അറബിയ
social media
അടുത്തയിടെ ഹിസ്ബുള്ളയുടെ പോരാട്ടശേഷി പുന:സ്ഥാപിക്കുന്നതിലും അതിന്‍റെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ പങ്കെടുക്കുന്നതിലും അക്രം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു.
2024ലെ വെടിനിർത്തൽ കരാർ മുതൽ തെക്കൻ ലെബനനിൽ ഹിസ്ബുള്ള തങ്ങളുടെ സൈനിക സാന്നിധ്യം പുന:സ്ഥാപിക്കുന്നതു തടയാൻ ഐഡിഎഫ് പതിവായി ഊർജിത പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
ലോജിസ്റ്റിക് കമാൻഡറായ അബ്ബാസ് ഹസൻ കാർക്കി
getty images
ഇതു കൂടാതെ കഴിഞ്ഞ വെള്ളിയാഴ്ച തെക്കൻ ലെബനനിൽ രണ്ടു ഹിസ്ബുള്ള തീവ്രവാദികളെ ലക്ഷ്യം വച്ചതിൽ ഒരാളെയെങ്കിലും ഐഡിഎഫ് കൊന്നു. ഇതിൽ കൊല്ലപ്പെട്ട ഭീകരൻ ഹിസ്ബുള്ളയുടെ തെക്കൻ മുന്നണി ആസ്ഥാനത്തിന്‍റെ ലോജിസ്റ്റിക് കമാൻഡറായ അബ്ബാസ് ഹസൻ കാർക്കി ആണെന്നു തെളിഞ്ഞു.
2024 സെപ്റ്റംബർ 27 ന് ബെയ്റൂട്ടിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയെ വധിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇസ്ലാമിക ഗ്രൂപ്പിന്‍റെ ദക്ഷിണ ലെബനന്‍റെ മുൻ കമാൻഡറായിരുന്നഅലി കാർക്കിയുടെ ബന്ധുവായിരുന്നു കാർക്കി. ലെബനനിലെ ഹിസ്ബുള്ളയെ പൂർണമായും നിരായുധീകരിക്കുകയാണ് ഇസ്രയേലിന്‍റെ ലക്ഷ്യം.