ഇന്തൊനീഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 11 പേർ മരിച്ചു, 22 പേരെ കാണാതായി

9,800 അടി ഉയരത്തിൽ പുക ഉയർന്നു
volcano erupts in indonesia
volcano erupts in indonesia

പഡങ്: ഇന്തൊനീഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ച് 11 പേർ മരിച്ചു. 22 പേരെ കാണാതായി. പർവതാരോഹകരാണ് അപകടത്തിൽ പെട്ടത്. പടിഞ്ഞാറൻ സുമാത്രയിലെ അഗം ജില്ലയിലെ മൗണ്ട് മരാപി ആണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്.

9,800 അടി ഉയരത്തിൽ പുക ഉയർന്നു. പുകയും ചാരവും കിലോമീറ്ററുകളോളം ദൂരത്തേക്ക് തെറിച്ചു. സമീപത്തെ ഗ്രാമങ്ങളെല്ലാം ചാരവും അവശിഷ്ടങ്ങളും കൊണ്ട് മൂടി.

ശനിയാഴ്ചയാണ് 75 പേർ പർവതാരോഹണം ആരംഭിച്ചത്. പർവതം പെട്ടെന്ന് പൊട്ടിത്തെറിച്ചതോടെ ഇവർ കുടുങ്ങിപ്പോകുകയായിരുന്നു. പൊള്ളലേറ്റ നിരവധിപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.vered-after-volcanic-eruption-in-indonesia

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com