പാക്കിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11 പേർ‌ കൊല്ലപ്പെട്ടു

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്കിസ്ഥാൻ താലിബാൻ രംഗത്തെത്തിയിട്ടുണ്ട്
11 Pakistani soldiers killed by Islamist militants in ambush

പാക്കിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 11 പേർ‌ കൊല്ലപ്പെട്ടു

Updated on

ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാൻ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 11 പേർ‌ കൊല്ലപ്പെട്ടു. ഇതിൽ 9 സൈനികരും 2 ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്കിസ്ഥാൻ താലിബാൻ രംഗത്തെത്തിയിട്ടുണ്ട്.

പാക്കിസ്ഥാൻ സൈനിക വ്യൂഹത്തെ ലക്ഷ്യം വച്ച് വഴിയിൽ ബോംബുകൾ സ്ഥാപിക്കുകയായിരുന്നു. മാത്രമല്ല ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ പാക്കിസ്ഥാൻ പുറത്തിറക്കിയ പ്രസ്താവനയിൽ, തൊട്ടടുത്ത ജില്ലയിൽ 19 ഭീകരരെ കൊലപ്പെടുത്തുന്ന സൈനിക ഓപ്പറേഷനിലാണ് സൈനികർ കൊല്ലപ്പെട്ടു എന്നാണ് വ്യക്തമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com