ഷെൽ ചീളുകൾ തറച്ചുകയറി, കുവൈറ്റിൽ 11കാരി കൊല്ലപ്പെട്ടു

ഷെൽ ചില്ലുകൾ തറച്ചുകയറി ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
11-year-old girl killed in Kuwait

ഷെൽ ചീളുകൾ തറച്ചുകയറി, കുവൈറ്റിൽ 11കാരി കൊല്ലപ്പെട്ടു

Updated on

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കുവൈറ്റിൽ 11 കാരി കൊല്ലപ്പെട്ടു. ഷെൽ ചില്ലുകൾ തറച്ചു കയറിയാണ് മരണം. തലസ്ഥാനമായ കുവൈറ്റ് സിറ്റിയിലെ ജനവാസ മേഖലയിൽ ഷെൽ ചില്ലുകൾ വീണതാണ് അപകടത്തിന് കാരണമായത്.

ഷെൽ ചില്ലുകൾ തറച്ചുകയറി ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽസന്ദ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുൾപ്പെടെ കുടുംബത്തിലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിനിടെ യുദ്ധം അഞ്ചാം ദിനവും ശക്തമായി തുടരുകയാണ്. ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായതായാണ് വിവരം. ലബനോനിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തി. ഇറാനിൽ ഇതുവരെ ആയിരത്തിലേറെ പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com