കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം

അപകട കാരണം വ്യക്തമല്ല.
12 dead in small plane crash in Kenya

കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം

Updated on

നെയ്റോബി: കെനിയയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ചെറുവിമാനം തകർന്നു വീണു 12 പേർ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മാസായി മാര നാഷണൽ റിസർവിലേക്കുളള യാത്രാമധ്യേയാണ് വിമാനം തകർന്നു വീണത്.

ഡയാനി എയർസ്ട്രിപ്പിൽ നിന്നു ഏകദേശം 40 കിലോമീറ്റർ അകലെയുളള കുന്നിൻ പ്രദേശത്തും വനപ്രദേശത്തുമാണ് അപകടം നടന്നതെന്ന് അധികൃതർ അറിയിച്ചു. അപകടസ്ഥലത്ത് രക്ഷപ്രവർത്തനം പുരോഗമിക്കുകയാണെന്നും ക്വാലെ കൗണ്ടി കമ്മീഷണർ സ്റ്റീഫൻ ഒറിൻഡെ അറിയിച്ചു.

സെസ്ന കാരവൻ വിഭാഗത്തിൽപ്പെട്ട വിമാനത്തിൽ 12 പേർ ഉണ്ടായിരുന്നതായും അധികൃതർ അറിയിച്ചു. അപകട കാരണം വ്യക്തമല്ല.

വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരുടെ കണക്കുകൾ ലഭ്യമായിട്ടില്ല. വിമാനം പറന്നുയർന്നതിന് ശേഷം നിമിഷങ്ങൾക്കകം തകർന്നു വീണു തീപ്പിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com