പാക്കിസ്ഥാനിൽ ചാവേറാക്രമണം: 16 സൈനികർ മരിച്ചു, നിരവധി പേർക്ക് പരുക്ക്, വീടുകൾ തകർന്നു

പത്തിലധികം സൈനികർക്കും കുട്ടികളുൾപ്പെടെ 19 ഓളം പ്രദേശവാസികൾക്കും പരുക്കേറ്റു
13 soldiers killed as suicide bomber rams military convoy in northwest Pakistan

പാക്കിസ്ഥാനിൽ ചാവേറാക്രമണത്തിൽ 13 സൈനികർ മരിച്ചു; നിരവധി പേർക്ക് പരുക്ക്, വീടുകൾ തകർന്നു

Updated on

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 16 സൈനികർ മരിച്ചു. പത്തിലധികം സൈനികർക്കും പത്തൊമ്പതോളം പ്രദേശവാസികൾക്കും പരുക്കേറ്റു. പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ വടക്കൻ വസീറിസ്ഥാൻ ജില്ലയിലാണ് സംഭവം.

ചാവേറായി എത്തിയ ആൾ സൈനിക വാഹനത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റുകായായിരുന്നു.

“ഒരു ചാവേർ ബോംബർ സൈനിക വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി. സ്ഫോടനത്തിൽ 13 സൈനികർ കൊല്ലപ്പെടുകയും 10 സൈനികർക്കും 19 സാധാരണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു,” അധികൃതർ പറഞ്ഞു. ഇതിനു ശേഷമാണ് ചികിത്സയിൽ കഴിയുകയായിരുന്നു മൂന്നു പേരുടെ മരണം കൂടി സ്ഥിരീകരിച്ചത്.

സ്ഫോടനത്തിൽ സമീപത്തെ 2 വീടുകളുടെ മേൽക്കൂര തകർന്നു. പത്തോളം കുട്ടികൾക്ക് പരുക്കേറ്റു.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ഈ പ്രദേശത്ത് തെഹ്രിക്-ഇ-താലിബാൻ പാകിസ്ഥാൻ (TTP) പതിവായി ആക്രമണം നടത്താറുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com