കലാപം: ഫ്രാൻസിൽ 1311 പേർ അറസ്റ്റിൽ

1350 വാ​ഹ​ന​ങ്ങ​ളും 234 കെ​ട്ടി​ട​ങ്ങ​ളും പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​താ​യി സ​ര്‍ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു
കലാപം: ഫ്രാൻസിൽ 1311 പേർ അറസ്റ്റിൽ

പാ​രി​സ്: പ​രി​ശോ​ധ​ന​യെ മ​റി​ക​ട​ന്നു പോ​യ പ​തി​നേ​ഴു​കാ​ര​നെ പൊ​ലീ​സ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ക​ലാ​പ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഫ്രാ​ൻ​സ് ക​ത്തു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ക​ട​ക​ളും ക​ലാ​പ​കാ​രി​ക​ൾ ക​ത്തി​ച്ചു. ക​ട​ക​ൾ കൊ​ള്ള​യ​ടി​ച്ചു. തെ​രു​വു​ക​ളി​ൽ ഇ​പ്പോ​ഴും പ്ര​ക്ഷോ​ഭം തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ 1311 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. രാ​ജ്യ​ത്താ​കെ 45,000ലേ​റെ പൊ​ലീ​സു​കാ​രെ ക​ലാ​പം ത​ട​യാ​ൻ നി​യോ​ഗി​ച്ചു.

കു​ട്ടി​ക​ളെ വീ​ട്ടി​ൽ നി​ന്നു പു​റ​ത്തു​വി​ട​രു​തെ​ന്നു പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ മാ​താ​പി​താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം തെ​രു​വു​ക​ളി​ൽ യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. അ​ൾ​ജീ​രി​യ​ൻ വം​ശ​ജ​നാ​യ ഡെ​ലി​വ​റി ബോ​യ് ന​ഹേ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​ത്. വ​ണ്ടി നി​ര്‍ത്താ​നു​ള്ള നി​ർ​ദേ​ശം ലം​ഘി​ച്ച​പ്പോ​ഴാ​ണ് വെ​ടി​വ​ച്ച​ത്. ത​ങ്ങ​ളു​ടെ നേ​രെ കാ​ര്‍ ഓ​ടി​ച്ചു ക​യ​റ്റാ​ന്‍ ശ്ര​മി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് വെ​ടി​യു​തി​ര്‍ത്ത​തെ​ന്നു പൊ​ലീ​സ് പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ ക​ലാ​പം ശനിയാഴ്ച ന​ഹേ​ലി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കു മു​ൻ​പാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. 1350 വാ​ഹ​ന​ങ്ങ​ളും 234 കെ​ട്ടി​ട​ങ്ങ​ളും പ്ര​തി​ഷേ​ധ​ക്കാ​ര്‍ അ​ഗ്നി​ക്കി​ര​യാ​ക്കി​യ​താ​യി സ​ര്‍ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ക​ട​ക​ളും ബാ​ങ്കു​ക​ളും ക​ലാ​പ​കാ​രി​ക​ൾ കൊ​ള്ള​യ​ടി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com