അമെരിക്കയിൽ അടച്ചു പൂട്ടൽ: ഉടൻ തീരുമാനമുണ്ടാകില്ലെന്ന് സ്പീക്കർ മൈക്ക് ജോൺസൺ

മൂന്നാം ആഴ്ചയിലേക്കെത്തിയതോടെ രാജ്യം ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമായ അടച്ചു പൂട്ടലിലേയ്ക്ക് നീങ്ങുന്നു
Speaker Mike Johnson

യുഎസ് സ്പീക്കർ  മൈക്ക് ജോൺസൺ

getty images 

Updated on

വാഷിങ്ടൺ: അമെരിക്കയിലെ അടച്ചു പൂട്ടൽ മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. അടച്ചു പൂട്ടലിൽ ഉടൻ തീരുമാനം ഉണ്ടാകില്ലെന്ന നിരീക്ഷണമാണ് സ്പീക്കർ മൈക്ക് ജോൺസൺ നൽകിയത്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ അടച്ചു പൂട്ടലിലേയ്ക്ക് നീങ്ങുകയാണ് എന്ന് ജോൺസൺ പറഞ്ഞു. അടച്ചു പൂട്ടൽ നീണ്ടു നിൽക്കുന്നതിനാൽ സൈനികർക്ക് ശമ്പളം നഷ്ടപ്പെടാതിരിക്കാൻ ഈ മാസം 15 ന് ഏതാണ്ട് 20 ലക്ഷം സൈനികർക്ക് ലഭ്യമായ എല്ലാ ഫണ്ടുകളും നൽകാൻ പെന്‍റഗണിനോട് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു.

അടച്ചു പൂട്ടലിൽ ഡെമോക്രാറ്റ് റിപ്പബ്ലിക്കൻ തർക്കം രൂക്ഷമായി തുടരുന്നതിനിടെ സർക്കാർ ജീവനക്കാരുടെ പിരിച്ചു വിടലുകൾ, സൈനികരുടെ ശമ്പളം, ആരോഗ്യ സംരക്ഷണ നയങ്ങളിലെ മാറ്റങ്ങൾ എന്നിവയെല്ലാം വലിയ ആശങ്കയുണ്ടാക്കുന്നു എന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടച്ചു പൂട്ടലിനെ തുടർന്ന് ഫെഡറൽ ഗവണ്മെന്‍റിൽ വ്യാപകമായ നടപടികൾ ഉണ്ടായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സെന്‍റേഴ്സ് ഫൊർ ഡിസീസ് കൺട്രോൾ എന്നിവിടങ്ങളിൽ വ്യാപക പിരിച്ചു വിടലിനും നോട്ടീസ് നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com