ചൈനയിൽ വൻ വാഹനാപകടം; 14 പേർ മരിച്ചു, 37 പേർക്ക് പരുക്ക്

ഷാങ്‌സിയിലെ ഹോഹ്‌ഹോട്ട്-ബെയ്‌ഹായ് എക്‌സ്‌പ്രസ്‌വേയിൽ പുലർച്ചെ 2.37നാണ് അപകടമുണ്ടായത്
14 killed in passenger bus crashes in china
14 killed in passenger bus crashes in china

ബെയ്ജിംഗ്: ചൈനയിൽ വൻ വാഹനാപകടം. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിൽ പാസഞ്ചർ ബസ് ടണൽ ഭിത്തിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 14 യാത്രക്കാർ മരിക്കുകയും 37 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഷാങ്‌സിയിലെ ഹോഹ്‌ഹോട്ട്-ബെയ്‌ഹായ് എക്‌സ്‌പ്രസ്‌വേയിൽ പുലർച്ചെ 2.37നാണ് അപകടമുണ്ടായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. 51 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com