ധാക്കയിൽ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു, 100 ലേറെ പേർക്ക് പരിക്ക്

ബിആർടിസി ബസ് കൗണ്ടറിന് സമീപം വൈകുന്നേരം 4:45 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്
ധാക്കയിൽ സ്ഫോടനം; 14 പേർ കൊല്ലപ്പെട്ടു, 100 ലേറെ പേർക്ക് പരിക്ക്

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ സ്ഫോടനം. ധാക്കയിലെ ഗുലിസ്ഥാൻ പ്രദേശത്തെ കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇവരെ ധാക്ക മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിആർടിസി ബസ് കൗണ്ടറിന് സമീപം വൈകുന്നേരം 4:45 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. രക്ഷപ്രവർത്തനത്തിനായി 11 അഗ്നിശമന യൂണിറ്റുകൾ സംഭവസ്ഥലത്ത് തുടരുകയാണ്. സ്ഫോടന കാരണം വ്യക്തമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com