പുതിയ ഹമാസ് തലവനായി ഖലീൽ അൽ-ഹയ്യ

ഗാസ ചർച്ചകളിൽ ഹമാസ് ഭീകരസംഘടനയുടെ മുഖ്യ പ്രതിനിധിയായിരുന്നു ഖലീൽ അൽ- ഹയ്യ
Khalil al-Hayya becomes new Hamas leader

പുതിയ ഹമാസ് തലവനായി ഖലീൽ അൽ-ഹയ്യ

Updated on

പുതിയ തലവനെ തെരഞ്ഞടുത്തതായി ഹമാസ് പ്രഖ്യാപിച്ചു. ഗാസയിൽ ഹമാസിന്‍റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായി മുമ്പ് സേവനമനുഷ്ഠിച്ചിരുന്ന അൽ-ഹയ്യ ഹമാസിന്‍റെ ആഭ്യന്തര തെരഞ്ഞെടുപ്പിലാണ് പുതിയ തലവനായി തെരഞ്ഞെടുക്കപ്പെട്ടത്.

2023 ഒക്റ്റോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനും കൂട്ടക്കൊലയ്ക്കും ശേഷം ആരംഭിച്ച ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ-ബന്ദി മോചന ചർച്ചകളിൽ ഹമാസിന്‍റെ മുഖ്യ പ്രതിനിധിയായിരുന്നു ഖലീൽ അൽ-ഹയ്യ.

Hamas' Khalil al-Hayya speaks during an interview with The Associated Press in Istanbul, Turkey, April 24, 2024.

2024 ഏപ്രിൽ 24-ന് തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ ഹമാസിന്റെ ഖലീൽ അൽ-ഹയ്യ

(AP Photo/Khalil Hamra, File)

ഹമാസ് നേതാവ് യഹിയ സിൻവറിന്‍റെ കൊലപാതകത്തിനു ശേഷം കഴിഞ്ഞ രണ്ടു വർഷമായി അൽ-ഹയ്യ ഉൾപ്പടെയുള്ള അഞ്ചംഗ നേതൃത്വ കൗൺസിലാണ് സംഘടനയെ നയിക്കുന്നത്. അൽ-ഹയ്യ ജനിച്ചതും ജീവിതത്തിന്‍റെ ഭൂരിഭാഗവും ചെലവഴിച്ചതും ഗാസ മുനമ്പിലാണ്. ഒക്റ്റോബർ ഏഴിലെ കൂട്ടക്കൊലയ്ക്ക് തൊട്ടുമുമ്പ് അദ്ദേഹം ഗാസയിൽ നിന്നു ഖത്തറിലേയ്ക്ക് പോയ ഖലീൽ അന്നു മുതലിന്നോളം ഖത്തറിലാണ് താമസം.

logo
Metro Vaartha
www.metrovaartha.com