റഷ്യയെ പരാജയപ്പെടുത്താൻ യുക്രെയ്നു കഴിയും: ട്രംപ്

റഷ്യ നടത്തുന്ന യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും അവർ കടലാസ് പുലി മാത്രമാണെന്നും ട്രംപ്
Ukraine can defeat Russia: Trump

റഷ്യയെ പരാജയപ്പെടുത്താൻ യുക്രെയ്നു കഴിയും: ട്രംപ്

credit: whitehouse

Updated on

ന്യൂയോർക്ക് : റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ റഷ്യയെ പരാജയപ്പെടുത്താൻ യുക്രെയ്ന് കഴിയുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് . നിലവിൽ റഷ്യ പിടിച്ചെടുത്ത യുക്രെയ്നിന്‍റെ ഭൂമി യൂറോപ്യൻ യൂണിയന്‍റെ സഹായമുണ്ടെങ്കിൽ യുക്രെയ്ന് തിരികെ പിടിക്കാൻ സാധിക്കുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചു. യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഈ പ്രതികരണം. റഷ്യ നടത്തുന്ന യുദ്ധം ലക്ഷ്യമില്ലാത്തതാണെന്നും അവർ കടലാസ് പുലി മാത്രമാണെന്നും ട്രംപ് വിമർശിച്ചു.

റഷ്യൻ പൗരന്മാർക്ക് പെട്രോൾ കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും സാമ്പത്തികമായി രാജ്യം വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. യുക്രെയ്ൻ ധൈര്യശാലികളാണെന്നും അവർക്ക് കൂടുതൽ പിന്തുണ നൽകണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു. യുക്രെയ്ൻ-റഷ്യൻ പോരാട്ടത്തിൽ തുടർച്ചയായ ചാഞ്ചാട്ടമാണ് ട്രംപിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com