

ഇറാനിലെ ഒരു വെളിപ്പെടുത്താത്ത സ്ഥലത്ത് ഇ ഇറാനിയൻ ഡ്രോണുകൾ പ്രദർശിപ്പിച്ചിരിക്കുന്നു
(credit: IRANIAN ARMY/WANA
ഒരു വശത്ത് ഇസ്രയേലിനെതിരെ യുദ്ധത്തിൽ ഏർപ്പെടുമ്പോഴും ഹിസ്ബുള്ളയ്ക്ക് ആയുധസമ്പത്തിന് ഒരു കുറവും ഉണ്ടായില്ല എന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് സെന്‍റർ ഫൊർ സ്ട്രാറ്റജിക് ആൻഡ് ഇന്‍റർനാഷണൽ സ്റ്റഡീസ്- സെന്‍റിഫ് പുറത്തു വിട്ടു. ഹിസ്ബുള്ള ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്‍റ്സ് എന്നാണ് ഈ റിപ്പോർട്ടിനു പേരിട്ടിരിക്കുന്നത്. ഇതിൽ ഹിസ്ബുള്ള മാധ്യമങ്ങൾക്കായി മുടക്കുന്ന ചെലവ്, പരിക്കേറ്റ ഹിസ്ബുള്ള ഭീകരർക്കായുള്ള ചെലവ്, അതിന്‍റെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തുറന്നു കാട്ടുന്നു.
ഈ തുക ഇറാന്‍ തങ്ങളുടെ പിന്തുണയുള്ള ഗ്രൂപ്പിന് സൗജന്യമായി നൽകിയതായി കണ്ടെത്തിയത് ഇസ്രേയലി സെന്‍റർ ഫൊർ റിസർച്ച് ഒഫ് ടെറർ ഫിനാൻസിങിന്‍റെ പുതിയ ഗവേഷണത്തിലാണ്. ഇത് വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഇൻ-കിൻഡ് ഗ്രാന്‍റായി ഇറാൻ ഹിസ്ബുള്ളയ്ക്ക് ഏകദേശം 129 മില്യൺ വിലമതിക്കുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും നൽകിയതായും ആ തുകയുടെ ഏറ്റെടുക്കലുകൾക്കായി ഹിസ്ബുള്ള തന്നെ ഏകദേശം 28 മില്യൺ ഡോളർ പണമായി ചെലവഴിച്ചതായും റിപ്പോർട്ടിലുണ്ട്.
ലെബനനിൽ നിന്ന് ഐഡിഎഫ് പിടിച്ചെടുത്ത ഹിസ്ബുള്ളയുടെ ആയുധങ്ങൾ
റോക്കറ്റുകൾ, മിസൈലുകൾ, ഡ്രോണുകൾ,എടിജിഎമ്മുകൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ, വെടിമരുന്ന്, ലോഞ്ചറുകൾ, നാവിക ഉപകരണങ്ങൾ,ഐഇഡിയുമായി ബന്ധപ്പെട്ട ആസ്തികൾ എന്നിവയുൾപ്പെടെ 2024-ൽ ഹിസ്ബുള്ള സ്വന്തമാക്കിയതായി കണക്കാക്കപ്പെടുന്ന വിവിധ തരം സൈനിക ഉപകരണങ്ങൾ ഗവേഷകർ പരിശോധിച്ചു. ഇറാന്‍റെ ആയുധശേഷി മനസിലാക്കുന്നതിനും ഹിസ്ബുള്ളയുടെ റോക്കറ്റ് സംഭരണ വർധനവിന്‍റെ കണക്കും വ്യക്തമായി കണക്കാക്കാൻ ഇത് സെന്‍റർ ഫൊർ സ്ട്രാറ്റജിക് ആൻഡ് ഇന്‍റർനാഷണൽ സ്റ്റഡീസിന് സാധിച്ചു. 2006ൽ ഏതാണ്ട് 15000 റോക്കറ്റുകൾ മാത്രം ഉണ്ടായിരുന്ന ഹിസ്ബുള്ളയുടെ ആയുധശേഖരം 2024 ആയപ്പോഴേയ്ക്കും
150,000 ആയി വികസിപ്പിച്ചു. പതിനെട്ടു വർഷം കൊണ്ട് പ്രതിവർഷം ശരാശരി7,500 റോക്കറ്റുകൾ ഹിസ്ബുള്ളയ്ക്കു സൗജന്യമായി ഇറാൻ നൽകിയതാണ് ഈ വർധനവിന് ആധാരം.പ്രതിമാസം ഏതാണ്ട് 50 മുതൽ 240 വരെ ബാലിസ്റ്റിക് മിസൈലുകളും പ്രതിവർഷസ്റ്റ 1800 മുതൽ 3000 വരെ ആക്രമണ ഡ്രോണുകളുമാണ് ഇറാൻ ഉൽപാദിപ്പിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഹിസ്ബുള്ളയ്ക്കുള്ള ഇറാനിയൻ പിന്തുണ എത്ര ശക്തമാണ് എന്നു വ്യക്തമാക്കുന്നതിനും ടെഹ്റാന്‍റെ രക്ഷാകർതൃത്വമില്ലാതെ ഹിസ്ബുള്ളയ്ക്ക് അത്തരം നൂതന ആശയങ്ങൾ താങ്ങാൻ കഴിയില്ലെന്നു സ്ഥിരീകരിക്കുന്നതിനുമായി ഗവേഷകർ ഹിസ്ബുള്ളയുടെ ആയുധങ്ങളുടെ മൂല്യം വിശകലനം ചെയ്യുകയും ചെയ്തു.
ഹിസ്ബുള്ളയുടെ ആയുധപ്പുരയിൽ വൻ ഇറാനിയൻ ഫലാഖ് റോക്കറ്റുകളും കത്യുഷാസും
ഹിസ്ബുള്ളയുടെ ആയുധപ്പുരയിൽ വൻ ഇറാനിയൻ ഫലാഖ് റോക്കറ്റുകളും കത്യുഷാസും
ഹിസ്ബുള്ളയുടെ ആയുധപ്പുരയിലെ ഒരു പ്രധാന ശേഖരം കത്യുഷ റോക്കറ്റാണ്.ഇറാന്‍റെ ഭാരമേറിയ ഫലാഖ്-1, ഫലാഖ്-2 റോക്കറ്റുകൾക്ക് ഒപ്പം യഥാക്രമം240mm ഉം 333mm ഉം വാർഹെഡുകളുള്ളതും, അസംസ്കൃതമായ വലിയ വാർഹെഡ് ബുർക്കൻ റോക്കറ്റുമാണ് ഹിസ്ബുള്ളയുടെ ആയുധപ്പുരയിലുള്ളത്. ഇതിൽ പൊതുജനങ്ങൾക്ക് ലഭ്യമായ ചുരുക്കം ചില സിസ്റ്റങ്ങളിൽ ഒന്നാണ് 122mm കത്യുഷ. ഇതിന് ഒരു റൗണ്ടിന് ഏകദേശം 300 ഡോളർ വിലയുള്ളതാണ്. എന്നാൽ ബുർക്കൻ റോക്കറ്റിന് ഏതാണ്ട് 400 ഡോളർ വില വരും. ഗവേഷകരുടെ പഠനം വ്യക്തമാക്കുന്നത് 2024 ൽ ഹിസ്ബുള്ള ഏകദേശം 4,000 ഹ്രസ്വ-ദൂര റോക്കറ്റുകളും 400 ഫലാഖ് റോക്കറ്റുകളും 120 ബുർക്കൻ റോക്കറ്റുകളും സ്വന്തമാക്കിയതായാണ്.
ഇതിനു പുറമേയാണ് ഇറാന്‍റെ ഫജ്ർ പരമ്പരയും സിറിയൻ ഉത്ഭവ ഹെവി റോക്കറ്റുകളും. ഫജ്ർ-3 നാൽപത്തഞ്ചു കിലോഗ്രാം വാർഹെഡ് ഘടിപ്പിച്ച 240 എംഎം ആർട്ടിലറി റോക്കറ്റാണ്. അതേ സമയം ഫജ്ർ-5 ആകട്ടെ ജിപിഎസ്-ഗൈഡഡ് ഫജ്ർ-5 സി വേരിയന്‍റുള്ള 333 എംഎം റോക്കറ്റാണ്. 2024 ൽ മാത്രം ഇത്തരം 600 റോക്കറ്റുകൾ ഹിസ്ബുള്ള സ്വന്തമാക്കിയതായി സെന്‍റിഫ് പഠനം പറയുന്നു. 2024-ൽ ഹിസ്ബുള്ള 26 മില്യൺ മുതൽ 28 മില്യൺ ഡോളർ വരെയാണ് മാധ്യമങ്ങൾക്കായി ചെലവഴിച്ചതെന്നും ഈ ഗവേഷണ പഠനത്തിൽ പറയുന്നു.