ഫിലിപ്പീൻസിലെ ശക്തമായ ഭൂചലനം; 2 മരണം, നിരവധി പേർക്ക് പരുക്ക്

സുനാമി മുന്നറി‍യിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്
2 dead as magnitude 7.5 earthquake jolts Philippines

ഫിലിപ്പീൻസിലെ ശക്തമായ ഭൂചലനം; 2 മരണം, നിരവധി പേർക്ക് പരുക്ക്

Updated on

മനില: ഫിലിപ്പീൻസിൽ രേഖപ്പെടുത്തിയ 7.5 തീവ്രതയുള്ള ഭൂചലത്തിൽ 2 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരുക്കുകളും നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാവില‍െയാണ് ഫിലിപ്പീൻസിനെ ഞെട്ടിച്ച ഭൂചലനമുണ്ട്. നിരപ്പിൽ നിന്നും 62 കിലോമീറ്റർ താഴത്തിലാണ് പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ.

‌ശക്തമായ ഭൂചലനത്തിന് പിന്നാലെ ഫിലിപ്പീൻസിൽ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശക്തമായ സുനാമിക്കോ ജീവന് ഭീഷണിയാവുന്ന ഉയർന്ന തിരമാലക്കോ ഉള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ തീരപ്രദേശത്തു നിന്നും ആളുകൾ മാറിത്താമസിക്കണമെന്ന് ഭരണകൂടെ മുന്നറിയിപ്പ് നൽകി. സ്കൂളുകൾ അടക്കുകയും നിരവധിയായ ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com