ഷാർജാ തീരത്ത് കപ്പലിൽ വച്ച് അപകടത്തിൽപ്പെട്ട രണ്ടു പേരെ രക്ഷിച്ചു

ഷാർജയിലെ അൽ ഹംരിയ തുറമുഖത്ത് നിന്ന് 6.5 നോട്ടിക്കൽ മൈൽ അകലെ ചരക്ക് കപ്പലിൽ അപകടത്തിൽപ്പെട്ട രണ്ടുപേരെ യുഎഇ നാഷണൽ ഗാർഡിന്‍റെ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്‍റർ രക്ഷപ്പെടുത്തി
ഷാർജാ തീരത്ത് അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് രണ്ടു പേരെ രക്ഷിച്ചു | 2 rescued from sinking ship near Sharjah coast
ഷാർജാ തീരത്ത് അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് രണ്ടു പേരെ രക്ഷിച്ചു
Updated on

ഷാർജ: ഷാർജയിലെ അൽ ഹംരിയ തുറമുഖത്ത് നിന്ന് 6.5 നോട്ടിക്കൽ മൈൽ അകലെ ചരക്ക് കപ്പലിൽ അപകടത്തിൽപ്പെട്ട രണ്ടുപേരെ യുഎഇ നാഷണൽ ഗാർഡിന്‍റെ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്‍റർ രക്ഷപ്പെടുത്തി. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

വൈദ്യ സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ലഭിച്ചയുടൻ കോസ്റ്റ് ഗാർഡുമായി സഹകരിച്ച് കപ്പൽ കണ്ടെത്തുകയും രക്ഷാപ്രവർത്തനത്തിന് ബോട്ട് അയക്കുകയും ചെയ്തു.

സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് ദേശീയ ഗാർഡ് ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ കടൽ യാത്രക്കാർ മാരിടൈം എമർജൻസി ലൈൻ നമ്പറായ 996-ൽ വിളിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com