

ഹൈബ്രീഡ് യുദ്ധങ്ങളെ വളർത്തിയ 2025 2025, which bred hybrid wars
symbolic
യുഎസ്-റഷ്യ ആയുധ നിയന്ത്രണ കരാർ (ന്യൂ സ്റ്റാർട്ട്) 2026 ഫെബ്രുവരി മാത്രമാണ്. ഈ വരുന്ന ഫെബ്രുവരിയിൽ നിർണായകമായ ഈ കരാർ കാലഹരണപ്പെടുന്നതോടെ 2026 അതിവേഗം ആണവായുധ നിയന്ത്രണത്തിന്‍റെ നിർണായക വഴിത്തിരിവായി മാറും. ഈ കാലഹരണപ്പെടൽ യുഎസ്-റഷ്യ ആണവായുധ ശേഖരങ്ങളുടെ അനിയന്ത്രിതമായ വികാസത്തിലേയ്ക്കു വഴി നയിച്ചേക്കാം എന്ന് അന്താരാഷ്ട്ര യുദ്ധ വിദഗ്ധർ ഭയക്കുന്നു. ഇതു മറ്റു രാജ്യങ്ങളിൽ ആണവ വ്യാപനത്തിനും ആക്കം കൂട്ടിയേക്കാം എന്നും അവർ വിലയിരുത്തുന്നു.
ശക്തമാകുന്ന ഹൈബ്രീഡ് യുദ്ധങ്ങൾ
റഷ്യയുടെ യുക്രെയ്നിലെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനു ശേഷം യൂറോപ്പിൽ ഹൈബ്രീഡ് ആക്രമണങ്ങൾ ഗണ്യമായി വർധിച്ചിരിക്കുകയാണ് ഇപ്പോൾ. 2023-24 കാലത്ത് ബാൾട്ടിക്, വടക്കൻ കടലുകളിലെ കടലിനടിയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ വർധിച്ചിരുന്നു. എന്നാൽ 2025ലാകട്ടെ ഡ്രോൺ തടസങ്ങൾ വർധിച്ചു.
വിമാനത്താവളങ്ങളിലും സൈനിക വിമാനത്താവളങ്ങൾ പോലുള്ള സുപ്രധാന സ്ഥലങ്ങളിലും ഡ്രോണുകൾ, ക്രൂ വിമാനങ്ങൾ, ബലൂണുകൾ പോലും റഷ്യയുടെയും ബെലാറസിന്‍റെയും അതിർത്തിയികളിൽ യൂറോപ്യൻ രാജ്യങ്ങളുടെ പരമാധികാര വ്യോമാതിർത്തി ആവർത്തിച്ചു ലംഘിച്ചു. ഇത് ഗുരുതരമായ തടസങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്.
മിക്ക സംസ്ഥാനങ്ങളിലും മതിയായ പ്രതിരോധത്തിലൂന്നിയ ആന്‍റി-ഡ്രോൺ സംവിധാനങ്ങൾ നിലവിലില്ല. നിലവിലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈൽ അഥവാ വിമാന ഭീഷണികളെ ചെറുക്കുന്നതിനാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ ഡ്രോണുകളെ നേരിടുന്നതിൽ അവ ചെലവ് കുറഞ്ഞതല്ല. എന്നു വച്ചാൽ എതിരാളികൾക്ക് വ്യോമ യാത്രയിൽ കാര്യമായ തടസങ്ങൾ ഇവ കൊണ്ടു സൃഷ്ടിക്കാനായി എന്നതാണ്.
ഡ്രോൺ സംഭവങ്ങളിലെ വർധനവ്, വ്യോമാതിർത്തി ലംഘനങ്ങൾ, ഭൗതിക അട്ടിമറി എന്നിവ 2026ൽ യൂറോപ്യൻ നടപടികളിൽ വൻ സ്വാധീനം ചെലുത്തിയേക്കാം. നിലവിൽ തങ്ങളെ അസ്വസ്ഥരാക്കുന്ന ആക്രമണങ്ങളോടു പ്രതികരിക്കുന്ന സമഗ്രമായ ഒരു തന്ത്രം നിർവചിക്കാനുള്ള പെടാപ്പാടിലാണ് യൂറോപ്യൻ ഗവണ്മെന്‍റുകൾ.
പോളണ്ട് അടുത്ത അസമാധാനത്തിനു വഴിയൊരുക്കുമോ?
2026 ൽ ഒരു രാജ്യം ഒരു റഷ്യൻ വിമാനത്തെ വെടി വച്ചിടാൻ സാധ്യതയുണ്ടെന്നും തന്‍റെ രാജ്യം അങ്ങനെ ചെയ്യുമെന്നും 2025 സെപ്റ്റംബറിൽ യുഎന്നിൽ നടന്ന ഒരു യോഗത്തിൽ പോളണ്ട് വിദേശകാര്യ മന്ത്രി മുന്നറിയിപ്പു നൽകിയിരുന്നു. ആക്രമണങ്ങൾ നിർത്താൻ റഷ്യയെ പ്രേരിപ്പിക്കേണ്ട ശക്തമായ ആംഗ്യമായിരിക്കാം അത്തരമൊരു പ്രതികരണത്തിന് പോളണ്ടിനെ പ്രേരിപ്പിച്ചത് എങ്കിലും 2026ൽ അഭൂത പൂർവമായ ഒരു സംഘർഷത്തിന് പോളണ്ടിന്‍റെ ഈ വെല്ലുവിളി കാരണമായേക്കാം എന്നും യൂറോപ്പിലെ യുദ്ധ വിദഗ്ധർ വിലയിരുത്തുന്നു.