
ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ സൈനിക താവളത്തില്‍ ചൊവ്വാഴ്ചയുണ്ടായ ബോംബാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ദേര ഇസ്മായില്‍ ഖാന്‍ ജില്ലയിലെ സൈനിക താവളത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 2:30 ഓടെയായിരുന്നു ആക്രമണം. താൽക്കാലിക സൈനിക താവളമായി പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂള്‍ കെട്ടിടത്തിലേക്ക് സ്‌ഫോടകവസ്തു നിറച്ച ചാവേര്‍ വാഹനം ഇടിച്ച് പൊട്ടിത്തെറിപ്പിക്കുകയായിരുന്നു. സ്ഫോടന സമയത്ത് പലരും ഉറക്കത്തിലായിരുന്നു. സ്‌ഫോടനത്തില്‍ 3 മുറികര്‍ തകര്‍ന്നു.
പാക്കിസ്ഥാന്‍ താലിബാനുമായി ബന്ധമുള്ള തെഹ്രീക്-ഇ-ജിഹാദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ജനുവരിയില്‍ പെഷവാറിന്‍റെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലെ ആസ്ഥാനത്ത് 80-ല്‍ അധികം പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ പള്ളി ബോംബാക്രമണത്തിനു പിന്നിലും ഇവർ തന്നെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.