25 killed in Israeli drone strike in central Gaza

സെൻട്രൽ ഗാസയിൽ ഇസ്രയേൽ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

സെൻട്രൽ ഗാസയിൽ ഇസ്രയേൽ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു

നുസൈറാത്ത് അഭയാർഥി ക്യാംപിന് സമീപമുളള സലാഹ് അൽ - ദിൻ റോഡിലാണ് ആക്രമണം ഉണ്ടായത്.
Published on

ഗാസ: സെൻട്രൽ ഗാസയിൽ ഇസ്രയേൽ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. സഹായവുമായെത്തുന്ന ട്രക്കിനായി കാത്തുനിൽക്കുകയായിരുന്ന ജനകൂട്ടത്തിന് നേർക്കാണ് ഇസ്രയേൽ ആക്രമണം ഉണ്ടായത്.

നുസൈറാത്ത് അഭയാർഥി ക്യാംപിന് സമീപമുളള സലാഹ് അൽ - ദിൻ റോഡിലാണ് ആക്രമണം ഉണ്ടായത്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഇവരെ അവ്ദ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയും വെടിവെയ്പ്പുണ്ടായി.

മേഖലയിലൂടെ ഡ്രോൺ പറത്തി പരിസരം നിരീക്ഷിച്ച ശേഷമാണ് വെടിവെയ്പ്പുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

146 പലസ്തീനികള്‍ക്ക് പരുക്കേറ്റതായി അവ്ദ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതില്‍ 62 പേര്‍ക്ക് ഗുരുതരമാണെന്നും അവരെ സെൻട്രൽ ഗാസയിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com