ഇന്ത്യ-അമെരിക്ക വ്യാപാരക്കരാർ; ഇന്ത്യക്ക് ഏർപ്പെടുത്തിയ 25% പിഴ ചുങ്കം ഒഴിവാക്കി

എക്സിക്യൂട്ടീവ് ഉത്തരവിൽ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു
25% penalty duty imposed on India waived

ഇന്ത്യക്ക് ഏർപ്പെടുത്തിയ 25% പിഴ ചുങ്കം ഒഴിവാക്കി

Updated on

വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ പിഴ ചുങ്കം എന്ന പേരിൽ ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് ചുമത്തിയ 25 ശതമാനം അധിക തീരുവ അമെരിക്ക ഒഴിവാക്കി. ഇതുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. അമെരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാരക്കരാറിന്‍റെ ഭാഗമായിട്ടാണ് നടപടി.

കരാറിന്‍റെ ഭാഗമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറച്ചിരുന്നു. പിഴ ചുങ്കം അടക്കം ഇന്ത്യക്ക് 50 ശതമാനം തീരുവയായിരുന്നു ഉണ്ടായിരുന്നത്. അതാണിപ്പോൾ 18ലേക്കെത്തിയിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള എണ്ണ‍യുടെ ഇറക്കുമതി അവസാനിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് ഒപ്പുവെച്ച ഓർഡറിലുണ്ട്. അമെരിക്കയിൽ നിന്നുള്ള ഊർജ ഉൽപ്പന്നങ്ങൾ വാങ്ങുമെന്ന് ഇന്ത്യ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

10 വർഷത്തേക്ക് പ്രതിരോധ സഹകരണം വികസിപ്പിക്കുന്നതിനായി അമെരിക്കയുമായി ഒരു ചട്ടക്കൂട്ടിൽ ഒപ്പുവെച്ചിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ മുതൽ ഉത്തരവ് പ്രാബല്യത്തിലായി. റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിലടക്കം യുഎസ് നിരീക്ഷണം തുടരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യ റഷ്യയുടെ ഇറക്കുമതി നേരിട്ടുള്ളതോ നേരിട്ടല്ലാത്തതോ ആയ ഇറക്കുമതി പുനരാരംഭിക്കുകയാണെങ്കിൽ അധിക താരിഫ് വീണ്ടും ഏർപ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 5 വർഷത്തിനിടയിൽ 500 ബില്യൺ ഡോളറിന്‍റെ യുഎസ് ഊർജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൽ, അവയുടെ ഭാഗങ്ങൾ, വിലയേറിയ ലോഹങ്ങൾ‌, ടെക് ഉൽപ്പന്നങ്ങൾ, കൽക്കരി എന്നിവ വാങ്ങാൻ ഇന്ത്യ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com