ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഫഖ്റുൽ ഇസ്‌ലാം ബിഎൻപി സ്ഥാനാർഥി

പ്രധാന പ്രതിപക്ഷം ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന സഖ്യത്തിന്‍റെ സ്ഥാനാർഥിയായി റിട്ട. കേണൽ ഒലി അഹമ്മദും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
Bangladesh Presidential Election: Fakhrul Islam is BNP's candidate

ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ഫഖ്റുൽ ഇസ്‌ലാം ബിഎൻപി സ്ഥാനാർഥി

Updated on

ധാക്ക: പാർട്ടിയുടെ സെക്രട്ടറി ജനറൽ മിർസ ഫഖ്റുൽ ഇസ്‌ലാമിനെ ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രഖ്യാപിച്ചു. 20നാണു തെരഞ്ഞെടുപ്പ്. ബിഎൻപി സീനിയർ ജോയിന്‍റ് സെക്രട്ടറി റുഹുൽ കബീർ റിസ്വിയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

ഇതോടെ പാർട്ടി പദവിയിൽ നിന്നു ഫഖ്റുൽ ഇസ്‌ലാം രാജിവച്ചു. മുൻ പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രാജിവച്ചതിനെത്തുടർന്നാണു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പാർലമെന്‍റ് സ്പീക്കർ ഹഫീസ് ഉദ്ദിൻ അഹമ്മദാണ് നിലവിൽ ആക്റ്റിങ് പ്രസിഡന്‍റ്. പ്രധാന പ്രതിപക്ഷം ജമാഅത്തെ ഇസ്‌ലാമി നയിക്കുന്ന സഖ്യത്തിന്‍റെ സ്ഥാനാർഥിയായി റിട്ട. കേണൽ ഒലി അഹമ്മദും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com