

സൊമാലിയൻ വംശജ ഇൽഹാൻ ഒമറിന് ട്രംപിന്‍റെ അധിക്ഷേപം
social media
വാഷിങ്ടൺ: അമെരിക്കയിലേയ്ക്ക് എത്താനായി സ്വന്തം സഹോദരനെ വിവാഹം കഴിച്ച സ്ത്രീയാണ് ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമർ എന്നും ഇത്തരത്തിൽ ഒരാളെ അമെരിക്കയ്ക്ക് വേണ്ടെന്നും അവർ തിരിച്ചു പോയി സ്വന്തം രാജ്യം നന്നാക്കണമെന്നും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പൊളിറ്റിക്കോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇൽഹാൻ ഒമറിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. സ്വന്തം സഹോദരനെ വിവാഹം കഴിച്ച് കോൺഗ്രസായി മാറിയ അവർ പരാതി പറയാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയാത്ത സ്ത്രീയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
തനിക്ക് സോമാലിയ സന്ദർശിക്കാൻ താൽപര്യമില്ലെന്നും അത് ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിൽ ഒന്നാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു. സോമാലിയക്കാർ ഏറ്റവും കൂടുതലുള്ള മിനസോട്ടയിലെ സമീപകാല സംഭവങ്ങളെ ഭയാനകമെന്നും ട്രംപ് വിശേഷിപ്പിച്ചു.ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള, സോമാലിയക്കാർ ഏറ്റവും കൂടുതലുള്ള മിനസോട്ടയിൽ വൻ തട്ടിപ്പുകളാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിൽ സോമാലികൾക്ക് താൽക്കാലിക സംരക്ഷിത പദവി അവസാനിപ്പിക്കുന്നതായും ട്രംപ് പ്രഖ്യാപിച്ചു.