സൗദിയുമായി ഉന്നത തല ചർച്ച നടത്തി ഇന്ത്യ

ചർച്ചയിൽ മുഖ്യം സുരക്ഷയും ഭീകര വിരുദ്ധ പ്രവർത്തനങ്ങളും
India holds high-level talks with Saudi Arabia

സൗദിയുമായി ഉന്നത തല ചർച്ച നടത്തി ഇന്ത്യ

 Photo Credit: @IndianEmbRiyadh/X

Updated on

റിയാദ്: ഇന്ത്യയും സൗദിയുമായി ഉന്നത തല ചർച്ച നടന്നു. സുരക്ഷയും ഭീകര വിരുദ്ധ പ്രവർത്തനങ്ങളും ഉൾപ്പടെയുള്ള വിഷയങ്ങളിലാണ് ചർച്ച നടന്നത്. റിയാദിൽ നടന്ന യോഗത്തിൽ ആഗോള തലത്തിലും പ്രാദേശികമായും നിലനിൽക്കുന്ന സുരക്ഷാ ഭീഷണികളെ കുറിച്ച് ഇരു രാജ്യങ്ങളും വിശദമായി ചർച്ച ചെയ്തു.

ഭീകരവാദം നേരിടുന്നതിനും പുതിയ കാലത്തെ സുരക്ഷാ ഭീഷണികളിലും ഊന്നിയായിരുന്നു ചർച്ചകൾ എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് കീഴിലുള്ള സെക്യൂരിറ്റങി വർക്കിങ് ഗ്രൂപ്പിന്‍റെ യോഗമാണ് നടന്നത്. നിലവിലെ സുരക്ഷാ സഹകരണം വിലയിരുത്തി.

അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പടെ എല്ലാ രൂപത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും ഇന്ത്യയും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. പഹൽഗാം ഭീകരാക്രമണവും നവംബർ 10 ന് ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണവും ചർച്ചയായി.

ഈ മാസം ആദ്യം യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ ഡൽഹി സന്ദർശന വേളയിൽ ഇന്ത്യയും യുഎഇയും ഏറെ ശ്രദ്ധേയമായ പ്രതിരോധ പങ്കാളിത്തത്തിനായി ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതിനു പിന്നാലെ സൗദിയുമായി നടന്ന ചർച്ചകൾക്ക് വൻ നയതന്ത്ര പ്രാധാന്യമുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com