കുടിയേറ്റക്കാർക്കെതിരേ റാലി നടത്തും, കുടിയേറ്റക്കാരന്‍റെ ബജിയും വാങ്ങിക്കഴിക്കും!

വൈറലായി ലണ്ടൻ കുടിയേറ്റ പ്രക്ഷോഭ വീഡിയോ
London immigrant protest video goes viral

വൈറലായി ലണ്ടൻ കുടിയേറ്റ പ്രക്ഷോഭ വീഡിയോ

getty images

Updated on

ലണ്ടൻ: ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ റാലി നടത്തിയവർ വിശന്നപ്പോൾ ഭക്ഷണം കഴിക്കാനെത്തിയത് ഇന്ത്യൻ കുടിയേറ്റക്കാരന്‍റെ ബജിക്കടയിൽ. കഴിഞ്ഞ ദിവസം ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിച്ച പ്രതിഷേധക്കാർ വിശന്നപ്പോൾ ഇന്ത്യൻ സ്ട്രീറ്റ് സ്റ്റാളിൽ നിന്ന് സവാള ബജി വാങ്ങിക്കഴിച്ചതാണ് എക്സിൽ വൈറലായ വീഡിയോ.

യുണൈറ്റഡ് ദ കിങ്ഡം എന്ന ആഹ്വാനവുമായി നടത്തിയ റാലിക്കിടെയാണ് പ്രതിഷേധക്കാർ ഇന്ത്യക്കാരുടെ പരമ്പരാഗത ലഘുഭക്ഷണമായ സവാള ബജി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. വിചിത്രമായ കാര്യം എന്ന അടിക്കുറിപ്പോടെ എക്സിൽ പങ്കു വയ്ക്കപ്പെട്ട ഈ വീഡിയോ നെറ്റിസൺസിനിടയിൽ ചിരി പടർത്തി.

ഇതിനകം ഒരു കോടിയോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇംഗ്ലണ്ടിന്‍റെ പതാകയുമായി ഇന്ത്യൻ സ്ട്രീറ്റ് സ്റ്റാളിലേയ്ക്ക് എത്തുന്ന പ്രതിഷേധക്കാർ സവാള ബജി വാങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം.

തെരുവുകളിലുള്ള വിദേശികൾ ഷീറ്റുകളിൽ കറി കഴിക്കുന്നു എന്ന് ഒരാൾ പരിഹസിച്ചപ്പോൾ, നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരേയാണ് പ്രതിഷേധമെന്നും, പോസ്റ്റ് ചെയ്തയാൾക്ക് ഇത് മനസിലാകുന്നില്ലെന്നും മറ്റൊരാൾ പ്രതികരിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com