ഇറാന് ട്രംപിന്‍റെ അന്ത്യശാസനം

ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണം
 If mines have been placed in the Strait of Hormuz, they must be removed immediately.

ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണം:ട്രംപ് 

file photo

Updated on

വാഷിങ്ടൺ: ഇറാനും അമെരിക്കയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ ഹോർമൂസ് കടലിടുക്കിൽ ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന വാർത്തയിൽ പ്രതികരിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് ഇറാൻ അടിയന്തരമായി നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ അതിഭീകരമായ പ്രതികരണം നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

ഇറാൻ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യുകയാണെങ്കിൽ അത് ആ രാജ്യത്തിനു തന്നെ ശരിയായ ചുവടുവയ്പായിരിക്കും എന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് പരമ്പരാഗത നാവികസേനയോടൊപ്പം ഉൾക്കടലിന്‍റെ നിയന്ത്രണം ഏറ്റെടുത്തു എന്ന റിപ്പോർട്ടിനു പിന്നാലെയാണ് ട്രംപിന്‍റെ ഈ പ്രതികരണവും. ഉൾക്കടലിലൂടെ കടന്നു പോകുന്ന അമെരിക്കയുടെയും ഇസ്രയേലിന്‍റെയും കപ്പലുകളെയും ടാങ്കറുകളെയും ആക്രമിക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

logo
Metro Vaartha
www.metrovaartha.com