ബഹ്റൈനിലെ പടുകൂറ്റൻ എണ്ണ ശുദ്ധീകരണ ശാല ബാപ്കോ തകർത്ത് ഇറാൻ

സൗദിയിലെ ഷൈബ എണ്ണപ്പാടത്തിനു നേരെയും ഇറാൻ ആക്രമണ നീക്കം നടത്തി
Iran destroys Bahrain's massive BAPCO oil refinery

ബഹ്റൈനിലെ പടുകൂറ്റൻ എണ്ണ ശുദ്ധീകരണ ശാല ബാപ്കോ തകർത്ത് ഇറാൻ

social media

Updated on

ബഹ്റൈൻ: ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ബഹ്റൈനിലെ പടുകൂറ്റൻ എണ്ണ ശുദ്ധീകരണശാലയായ ബാപ്കോ തകർന്നു. സിത്ര പ്രദേശത്ത് ഡ്രോൺ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളും ഉണ്ടായതായി ബഹ്റൈൻ സർക്കാർ അറിയിച്ചു. ഇപ്പോഴും ഇറാൻ പ്രതികാര ആക്രമണങ്ങൾ തുടരുകയാണ്. സൗദിയിലെ ഷൈബ എണ്ണപ്പാടത്തിനു നേരെയും ഇറാൻ ആക്രമണ നീക്കം നടത്തി. ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെ ബാപ്കോയ്ക്ക് ചുറ്റും വൻ പുകച്ചുരുൾ ഉയർന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഷൈബ എണ്ണപ്പാടത്തേയ്ക്കു പായിച്ച നാലു ഡ്രോണുകൾ വെടിവച്ചിട്ടതായി സൗദിഅറേബ്യ തിങ്കളാഴ്ച വ്യക്തമാക്കി. പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിനു നേരെയുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളും റിയാദിനെതിരായ ഡ്രോൺ ആക്രമണങ്ങളും പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com