

ജപ്പാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തിയതിനു പിന്നാലെ സുനാമി മുന്നറിയിപ്പ്. ജപ്പാൻ കലാവസ്ഥ വകുപ്പാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഇവാട്ടെ ഉൾപ്പെടുന്ന ഹോൻഷു ദ്വീപിന്‍റെ കിഴക്കൻ തീരത്താണ് ഭൂചലനം രേഖപ്പെടുത്തിയത്.
ജപ്പാന്‍റെ വടക്കൻ തിരത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാൻറികുവിന് സമീപം പസഫിക്കിൽ ഏകദേശം 10 കിലോമീറ്റർ താഴിചയിലാണെന്നാണ് കണക്കാക്കുന്നത്. ഏകദേശം 1 മീറ്റർ (3 അടി, 3 ഇഞ്ച്) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഎച്ച്കെ അറിയിച്ചു.