മിസൈൽ ലോഞ്ചറുകളിൽ 90 ശതമാനവും നഷ്ടപ്പെട്ട് ഇറാൻ

ഇറാനിയൻ മിസൈൽ വിക്ഷേപണങ്ങളിൽ 90 ശതമാനം കുറവും ഡ്രോൺ വിക്ഷേപണങ്ങളിൽ 83 ശതമാനം കുറവുമാണ് പെന്‍റഗൺ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
 Iran loses 90 percent of its missile launchers

മിസൈൽ ലോഞ്ചറുകളിൽ 90 ശതമാനവും നഷ്ടപ്പെട്ട് ഇറാൻ

file photo

Updated on

വാഷിങ്ടണും ടെൽ അവീവും തങ്ങളുടെ യുദ്ധ തന്ത്രങ്ങൾ പരിഷ്കരിച്ചതിന്‍റെ ഭാഗമായി ഇറാന്‍റെ മിസൈലുകൾ നശിപ്പിക്കുന്നതിൽ നിന്നു മാറി ലോഞ്ചറുകളും കമാൻഡ് സെന്‍ററുകളും നശിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു കഴിഞ്ഞ 2025 മുതൽ. അതിന്‍റെ ഫലമായി ഇപ്പോൾ ഇറാന്‍റെ 90 ശതമാനം ലോഞ്ചറുകളും നഷ്ടപ്പെട്ടതായാണ് പുതിയ റിപ്പോർട്ടുകൾ.

ലോഞ്ചറുകൾ കുഴിച്ചിടാനോ മാറ്റി സ്ഥാപിക്കാനോ കഴിയാത്ത രീതിയിലായിരുന്നു ഇസ്രയേൽ-യുഎസ് ആക്രമണ തന്ത്രങ്ങൾ. ഇത് വൻ തോതിലുള്ള ആക്രമണങ്ങൾ നടത്താനുള്ള ഇറാന്‍റെ ശേഷിയെ സാരമായി തളർത്തിക്കളഞ്ഞു.

മിസൈലുകൾ പോലെയല്ല, ലോഞ്ചറുകൾ ദുർബലമാണ്. അവയാണ് ഇപ്പോൾ യുഎസിന്‍റെ പ്രധാന തന്ത്രപരമായ ലക്ഷ്യം. ഇറാന്‍റെ മുൻ പ്രവർത്തനങ്ങളുമായി വിലയിരുത്തുമ്പോൾ ഇറാനിയൻ മിസൈൽ വിക്ഷേപണങ്ങളിൽ 90 ശതമാനം കുറവും ഡ്രോൺ വിക്ഷേപണങ്ങളിൽ 83 ശതമാനം കുറവുമാണ് പെന്‍റഗൺ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞയാഴ്ച ഇറാന്‍റെ മിസൈൽ ലോഞ്ചറുകളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും 60 ശതമാനം നഷ്ടപ്പെട്ടതായിട്ടായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com