എയർ ഇന്ത്യ അപകടം: ക്യാപ്റ്റനെതിരായ മാധ്യമ റിപ്പോർട്ടുകൾ യുഎസ് ഏജൻസി തള്ളി

അപകടത്തിന് കാരണം പൈലറ്റ് ഇന്ധനം ഓഫ് ആക്കിയതാണെന്നു സൂചന നൽകിയുള്ള യുഎസ് മാധ്യമ റിപ്പോർട്ടുകൾ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) തള്ളി
Air India crash

എയർ ഇന്ത്യ അപകടം

getty image

Updated on

വാഷിങ്ടൺ: അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാന അപകടത്തിന് കാരണം പൈലറ്റ് ഇന്ധനം ഓഫ് ആക്കിയതാണെന്നു സൂചന നൽകുന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്(NTSB) തള്ളി.

റിപ്പോർട്ടുകൾ അഭ്യൂഹങ്ങൾ മാത്രമാണെന്ന് എൻടിഎസ്ബി ചെയർപേഴ്സൺ ജെനിഫർ ഹോമൻഡി പ്രതികരിച്ചു. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(AAIB) യുടെ പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇതിലെ പരാമർശമാണ് ക്യാപ്റ്റനെ പഴിചാരുന്നതിലേയ്ക്ക് എത്തിയത്.

എന്നാൽ, എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(AAIB)യുടെ പ്രാഥമിക റിപ്പോർട്ട് മാത്രമാണ് പുറത്തു വന്നതെന്നും അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഏജൻസിയുടെ അന്വേഷണത്തിന് എൻടിഎസ്ബി പൂർണ പിന്തുണ നൽകുമെന്നും യുഎസ് ഏജൻസി പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com