യെമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമേഷ്യയിലുണ്ടായ അക്രമങ്ങളിൽ 23 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി
External Affairs Ministry Spokesperson Randhir Jaiswal

വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ

Updated on: 

സനാ: ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിൽ കുടുങ്ങിയ 19 ഇന്ത്യൻ നാവികരെ കേന്ദ്ര സർക്കാർ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവർ ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്ന് യെമനിലെ ഇന്ത്യൻ എംബസി അറിയിച്ചു. രണ്ടാഴ്ചയായി ഹൊദൈദ, സനാ നഗരങ്ങളിൽ കുടുങ്ങിയിരുന്നു ഇവർ. ഒഴിപ്പിക്കൽ ദൗത്യത്തിന് പിന്തുണ നൽകിയ എല്ലാ ഏജൻസികൾക്കും വ്യക്തികൾക്കും എംബസി നന്ദി രേഖപ്പെടുത്തി.

പശ്ചിമേഷ്യൻ മേഖലയിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് കടൽപ്പാതകളിൽ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ രക്ഷാപ്രവർത്തനം. കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമേഷ്യയിലുണ്ടായ അക്രമങ്ങളിൽ 23 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ വെളിപ്പെടുത്തിയിരുന്നു. ഇതിൽ 15 പേർ നാവികരാണ്. രണ്ടു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.