ഇറാൻ-യുഎസ് ചർച്ച: ഒരു വശത്ത് സമാധാന നീക്കം, മറുവശത്ത് സംഘർഷം

സ്വിറ്റ്സർലണ്ടിലെ ജനീവയിൽ ഇറാനും യുഎസും തമ്മിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ പുരോഗതിയുണ്ടായതായി ഇരു വിഭാഗവും അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യ പുകയുകയാണ്.
Iran-US talks: Peace move on one side, conflict on the other

ഇറാൻ-യുഎസ് ചർച്ച: ഒരു വശത്ത് സമാധാന നീക്കം, മറുവശത്ത് സംഘർഷം

file photo

Updated on

ജനീവ: ഒരു വശത്ത് ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുമ്പോൾ മറുവശത്ത് സംഘർഷം രൂക്ഷമാകുന്നു. യുഎസിന്‍റെ കൂടുതൽ പോർ വിമാനങ്ങൾ ഇറാൻ തീരത്തേക്ക് അടുക്കുകയാണ്.

സ്വിറ്റ്സർലണ്ടിലെ ജനീവയിൽ ഇറാനും യുഎസും തമ്മിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ പുരോഗതിയുണ്ടായതായി ഇരു വിഭാഗവും അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യ പുകയുകയാണ്.

24 മണിക്കൂറിനിടെ 50 ലധികം എഫ് 35,എഫ് 22, എഫ് 16 യുദ്ധ വിമാനങ്ങൾ പശ്ചിമേഷ്യയിലേക്ക് എത്തിച്ചതായാണ് റിപ്പോർട്ട്. യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്.

പോസിറ്റീവായിരുന്നു ചർച്ചകൾ എന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാൽ ഉടൻ കരാർ പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് താൽക്കാലികമായി അടച്ചിടുമെന്ന് ഇറാൻ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com