

ഇന്ത്യൻ വിദ്യാർഥികൾക്കു മുന്നറിയിപ്പുമായി യുഎസ് എംബസി
file photo
ന്യൂഡല്‍ഹി: വിദ്യാര്‍ഥി വിസയിലെത്തിയ ശേഷം അമേരിക്കയില്‍ നിയമലംഘനം നടത്തിയാല്‍ നാടുകടത്തല്‍ ഉള്‍പ്പെടെ നേരിടേണ്ടിവരുമെന്ന് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യയിലെ അമേരിക്കന്‍ എംബസി. ഇന്ത്യയിൽ നിന്നു യുഎസിലേയ്ക്ക് വിദ്യാർഥി വിസയിൽ പോകുന്നവർ യുഎസിൽ നിയമലംഘനം നടത്തിയാൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പിന്നീട് ഒരിക്കലും അമെരിക്കയിലേയ്ക്ക് തിരിച്ചു വരാനാകില്ലെന്നും ഇന്ത്യയിലെ യുഎസ് എംബസി.
യുഎസ് വിസ എന്നത് അവകാശമല്ലെന്നും ഒരു ആനുകൂല്യം മാത്രമാണെന്നും എംബസി വ്യക്തമാക്കി.അമെരിക്കയിൽ എത്തി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അറസ്റ്റിലാകുകയോ ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുകയോ ചെയ്താൽ വിസ റദ്ദാക്കപ്പെടുമെന്നും ഇത് ഭാവിയിൽ യുഎസ് വിസയ്ക്ക് അനർഹരാക്കി തീർക്കുമെന്നും എംബസി വിശദമാക്കി.