ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാട്ടൺ മരിച്ച നിലയിൽ

" ദി ഹിറ്റ്മാൻ' എന്ന വിളിപ്പേര് നേടിയ ഹാട്ടൺ, ലൈറ്റ്-വെൽറ്റർ വെയ്റ്റ്, വെൽറ്റർ വെയ്റ്റ് വിഭാഗങ്ങളിൽ ലോക കിരീടങ്ങൾ സ്വന്തമാക്കി
British boxing legend Ricky Hatton

ബ്രിട്ടീഷ് ബോക്സിങ് ഇതിഹാസം റിക്കി ഹാട്ടൺ

getty images

Updated on

മാഞ്ചസ്റ്റർ: ബോക്സിങ് ഇതിഹാസം റിക്കി ഹാട്ടൺ(46) അന്തരിച്ചു. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാഞ്ചസ്റ്റർ പൊലീസ് പറയുന്നത് അനുസരിച്ച് 2025 സെപ്റ്റംബർ 14 ന് പുലർച്ചെ 6.45 ന് നടന്ന മരണത്തിൽ ദുരൂഹതയില്ല.

" ദി ഹിറ്റ്മാൻ' എന്ന വിളിപ്പേര് നേടിയ ഹാട്ടൺ, ലൈറ്റ്-വെൽറ്റർ വെയ്റ്റ്, വെൽറ്റർ വെയ്റ്റ് വിഭാഗങ്ങളിൽ ലോക കിരീടങ്ങൾ സ്വന്തമാക്കിയ 21ാം നൂറ്റാണ്ടിലെ ജനപ്രിയ താരമായിരുന്നു. ഈ വർഷം ഡിസംബറിൽ ദുബൈയിൽ ഈസ അൽ ദാഹിനെതിരെ നടക്കാനിരുന്ന പ്രൊഫഷണൽ മത്സരത്തിലൂടെ ബോക്സിങ് കരിയറിലേയ്ക്ക് തിരിച്ചു വരാൻ ഹാട്ടൺ ഒരുങ്ങിയിരുന്നു. 2008ലെ തോൽവിയ്ക്കു ശേഷം 2012ൽ വിരമിച്ചിട്ടും മടങ്ങി വരവിനായി പരിശീലനം നടത്തി വരികയായിരുന്നു ഹാട്ടൺ. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം ബോക്സിങ് ലോകത്ത് ഞെട്ടലുളവാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com