ഭൂരിപക്ഷം നിലനിൽത്താൻ ഡിസ്ട്രിക്റ്റ് മാപ്പ് നിയമം: പുതിയ തന്ത്രവുമായി ട്രംപ്

യുഎസ് ഹൗസ് മാപ്പ് നിയമത്തിൽ ഒപ്പു വച്ച് മിസൗറി ഗവർണർ
Missouri Governor Mike Kehoe signs US House  map law

യുഎസ് ഹൗസ് മാപ്പ് നിയമത്തിൽ ഒപ്പു വച്ച് മിസൗറി ഗവർണർ മൈക്ക് കീഹോ

credit:AP

Updated on

മിസൗറി: അടുത്ത വർഷം നടക്കാനിരിക്കുന്ന കോൺഗ്രസ് തെരഞ്ഞടുപ്പിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം നില നിർത്താനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പദ്ധതിയുടെ ഭാഗമായി മിസൗറി ഗവർണർ മൈക്ക് കീഹോ പുതിയ യുഎസ് ഹൗസ് മാപ്പ് നിയമത്തിൽ ഒപ്പു വച്ചു. പരിഷ്കരിച്ച ഈ ഡിസ്ട്രിക്റ്റ് മാപ്പ് , റിപ്പബ്ലിക്കൻമാർക്ക് ഒരു സീറ്റ് അധികമായി നേടാൻ ലക്ഷ്യമിട്ടുള്ളതാണ്. 2020ലെ സെൻസസിനു ശേഷം രാജ്യത്തുടനീളം ജനസംഖ്യയിലെ മാറ്റങ്ങൾ പരിഗണിച്ച് ഹൗസ് ഡിസ്ട്രിക്റ്റുകൾ പുന:ക്രമീകരിച്ചിരുന്നു. എന്നാൽ ഗെറിമാൻഡറിങ് എന്നറിയപ്പെടുന്ന, രാഷ്ട്രീയ നേട്ടത്തിനായി തെരഞ്ഞെടുപ്പ് മണ്ഡലങ്ങൾ പുനർരൂപകൽപന ചെയ്യുന്ന ഈ നീക്കത്തിലൂടെ രാഷ്ട്രീയപരമായ നേട്ടം ലക്ഷ്യമാക്കി ഈ വർഷം ജില്ലാ തലത്തിൽ വീണ്ടും തിരുത്തലുകൾ വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മിസൗറി. കഴിഞ്ഞ മാസം ടെക്സസിലെ റിപ്പബ്ലിക്കൻ നിയമ നിർമാതാക്കൾ പുതിയ ഹൗസ് മാപ്പ് പാസാക്കിയിരുന്നു. ഇത് അവരുടെ പാർട്ടിയെ അഞ്ച് അധിക സീറ്റുകൾ നേടാൻ സഹായിക്കും.

ഇതിനു മറുപടിയായി, കാലിഫോർണിയയിലെ ഡെമോക്രാറ്റിക് നിയമനിർമാതാക്കൾ അഞ്ച് അധിക സീറ്റുകൾ ലക്ഷ്യമിട്ടുള്ള സ്വന്തം പുനർവിതരണ പദ്ധതി കൊണ്ടു വന്നെങ്കിലും ഇതിനു വോട്ടർമാരുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള പുനർവിതരണം പരിഗണിക്കുന്നുണ്ട്. ഗവർണറുടെ ഒപ്പ് ലഭിച്ചെങ്കിലും ഈ മാപ്പിനെതിരെ എതിർപ്പുകൾ ശക്തമാണ്. പുതിയ മാപ്പിനെതിരെ റഫറണ്ടം ആവശ്യപ്പെട്ടുള്ള ഹർജികളുമായി എതിരാളികൾ രംഗത്തുണ്ട്. അത് വിജയിക്കുകയാണെങ്കിൽ സംസ്ഥാന വ്യാപകമായി വോട്ടെടുപ്പ് നടത്തേണ്ടി വരും. കൂടാതെ, ഈ നിയമത്തിനെതിരെ നിരവധി കേസുകളും നിലവിലുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com