ഒഴുക്കിൽപ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമം; 4 ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മരിച്ചു

ഒഴുക്കിൽപ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാൻ ചാടിയ നാലു പേരിൽ ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു
4 indian medical students drown in river near russia
4 indian medical students drown in river near russia
Updated on

മോസ്കോ: റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബെർഗിനടുത്തുള്ള പുഴയിൽ മുങ്ങി നാല് ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാലുപേരും അപകടത്തിൽപ്പെട്ടത്. വെലികി നൊവ്ഗോറൊഡ് സിറ്റിയിലെ നൊവ്ഗൊറൊഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് എല്ലാവരും.

ഒഴുക്കിൽപ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാൻ ചാടിയ നാലു പേരിൽ ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ചികിത്സയിലുള്ള ഇയാളുടെ നിലമെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരണപ്പെട്ട വിദ്യാർഥികളുടെ മൃതദേഹം നാട്ടിലെക്കെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായി സെന്‍റ് പീറ്റേഴ്സ്ബെർഗിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com