ഫിലിപ്പീൻസിൽ ഭൂചലനം; ആളപായമില്ല

ബാഗ്വിയോയിലെ പ്യൂഗോ നഗരമാണ് പ്രഭവകേന്ദ്രമെന്ന് സീസ്മോളജി വിഭാഗം അറിയിച്ചു
4.4 magnitude earthquake struck in philippines city

ഫിലിപ്പീൻസിൽ 4.4 തീവ്രതയിൽ ഭൂചലനം; ആളപായമില്ല

Updated on

മനില: വടക്കൻ ഫിലിപ്പീൻസ് നഗരത്തിനു സമീപം 4.4 തീവ്രതയിൽ ഭൂചലനം. ആയിരക്കണക്കിന് ആളുകളെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയും സ്കൂളുകൾ അടച്ചിടുക‍യും ചെയ്തതായി മേയർ ബെഞ്ചമിൻ മഗലോങ് അറിയിച്ചു.

ബാഗ്വിയോയിലെ പ്യൂഗോ നഗരമാണ് പ്രഭവകേന്ദ്രമെന്ന് സീസ്മോളജി വിഭാഗം അറിയിച്ചു. നിലവിൽ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബാഗ്വിയോ നഗരത്തിൽ ഇതിനു മുൻപ് 1990ൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏകദേശം 1600 പേർ കൊല്ലപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com