പാക് അധീന കശ്മീരിൽ പ്രധാനമന്ത്രിയാകണം:നവാസ് ഷെരീഫ്

നവാസ് ഷെരീഫിന്‍റെ പ്രഖ്യാപനം അനുരഞ്ജന ശ്രമമായാണു വിലയിരുത്തപ്പെടുന്നത്. മേഖലയുടെ വികസനത്തിനു താൻ നേരിട്ടു മേൽനോട്ടം വഹിക്കുമെന്നാണ് നവാസ് ഷെരീഫിന്‍റെ വാഗ്ദാനം
Nawaz Sharif should become PM of Pakistan-occupied Kashmir

പാക് അധീന കശ്മീരിൽ പ്രധാനമന്ത്രിയാകണം:നവാസ് ഷെരീഫ്

Updated on

മുസാഫറാബാദ്: പാക് അധീന കശ്മീരിന്‍റെ കശ്മീരിന്‍റെ പ്രധാനമന്ത്രിയാകാനുള്ള താത്പര്യം പരസ്യമായി പ്രഖ്യാപിച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മുസാഫറാബാദിലെ തെരഞ്ഞെടുപ്പു റാലിയിലാണു തന്‍റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (എൻ) വിജയിച്ചാൽ താൻ ഭരണത്തിനു നേതൃത്വം നൽകാൻ തയാറെന്ന് അറിയിച്ചത്. പാക് അധീന കശ്മീരിൽ പാക്കിസ്ഥാൻ സർക്കാരിനെതിരേ പ്രക്ഷോഭം രൂക്ഷമായിരിക്കെയുള്ള നവാസ് ഷെരീഫിന്‍റെ പ്രഖ്യാപനം അനുരഞ്ജന ശ്രമമായാണു വിലയിരുത്തപ്പെടുന്നത്. മേഖലയുടെ വികസനത്തിനു താൻ നേരിട്ടു മേൽനോട്ടം വഹിക്കുമെന്നാണ് നവാസ് ഷെരീഫിന്‍റെ വാഗ്ദാനം.

""എനിക്കും കുടുംബത്തിനും പാക് അധീന കശ്മീര്‍ ഏറെ പ്രിയപ്പെട്ടതാണ്. പഞ്ചാബ് പ്രവിശ്യ പോലെ തന്നെ ഇതും എന്‍റെ വീടാണ്. എന്‍റെ പൂര്‍വികര്‍ പണ്ട് കശ്മീരില്‍ നിന്ന് കുടിയേറി വന്നവരാണ്. അതിനാല്‍ ഈ പ്രദേശത്തോട് എനിക്കു സവിശേഷമായ വൈകാരിക അടുപ്പമുണ്ട്. എന്‍റെ പാർട്ടി ജയിച്ചാൽ എന്നെ പാക് അധീന കശ്മീരിന്‍റെ പ്രധാനമന്ത്രിയായി നിയമിക്കാമോ എന്നു ഞാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് ചോദിക്കും. ഈ പ്രദേശത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ പുരോഗതിക്കുമായി കാര്യമായി ചിലത് ചെയ്യാൻ എനിക്കു കഴിയും''- നവാസ് ഷരീഫ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com