ഹൂതി ആക്രമണ സാധ്യത: ബഹ്റിനിലെ അമെരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം

മേഖലയിലെ യുഎസ് ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടാൻ ഇറാൻ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് എംബസി സുരക്ഷാ മുന്നറിയിപ്പ്
Possibility of Houthi attacks: High-alert advisory for American citizens in Bahrain

ഹൂതി ആക്രമണ സാധ്യത: ബഹ്റിനിലെ അമെരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം

Updated on: 

ബഹ്റിൻ: ബഹ്റിനിലെ അമെരിക്കൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദേശം നൽകി അമെരിക്കൻ സർക്കാർ. ഹൂതി വിമതർ ആക്രമിക്കാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ് നൽകിയത്. മേഖലയിലെ യുഎസ് ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടാൻ ഇറാൻ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് മനാമയിലെ എംബസി സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

വിമാന സർവീസുകൾ റദ്ദാക്കലിനെ തുടർന്ന് അപ്രതീക്ഷിത യാത്രാ തടസങ്ങൾ നേരിടാൻ അമേരിക്കൻ പൗരന്മാർ സജ്ജരായിരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹുതികൾ മുൻപ് നടത്തിയ ആക്രമണങ്ങൾ സാധാരണക്കാരുടെ മരണങ്ങൾക്കും വലിയ യാത്രാ പ്രതിസന്ധികൾക്കും കാരണമായിരുന്നു. സാഹചര്യങ്ങൾ ഏതുനിമിഷവും വഷളായേക്കാമെന്നും എംബസി ചുണ്ടിക്കാട്ടുന്നു.

അമേരിക്കൻ പൗരന്മാരുമായും ബിസിനസ് സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വിദേശ കേന്ദ്രങ്ങളെ ഇറാനും സഖ്യകക്ഷികളും ലക്ഷ്യമിടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലേക്ക് യാത്ര ചെയ്യുന്നവർ വിമാനക്കമ്പനികളുടെ അറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കണമെന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മുൻകരുതലുകൾ എടുക്കണമെന്നും എംബസി നിർദ്ദേശിച്ചു. യാത്രാ വിവരങ്ങൾക്കായി അതത് എയർലൈനുകളുമായോ ബഹ്റൈൻ രാജ്യാന്തര വിമാനത്താവളത്തിന്‍റെ ഫ്ലൈറ്റ് ട്രാക്കർ സംവിധാനവുമായോ ബന്ധപ്പെടേണ്ടതാണെന്നും വ്യക്തമാക്കുന്നു