

ഓസ്ട്രേലിയൻ വിസാ അപേക്ഷ: ബയോമെട്രിക് അപേക്ഷകൾ കർശനമാക്കി
ന്യൂഡൽഹി: ഓസ്ട്രേലിയയിലേക്ക് ഉള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷാ നടപടികൾ കൂടുതൽ കർശനമാക്കി. ബയോമെട്രിക് നിബന്ധനകളിലാണ് വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കിയത്. വിസ അപേക്ഷയുടെ ഭാഗമായി അപേക്ഷകർ വിരലടയാളവും മുഖത്തിന്‍റെ ചിത്രങ്ങളും നൽകണമെന്ന് ഇന്ത്യയിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.ഒക്റ്റോബര്‍ 26 മുതല്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാണ് പുതിയ നിയമം ബാധകമായിരിക്കുന്നത്.
വ്യാജന്മാരെ തടയുന്നതിനും തിരിച്ചറിയല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനുമാണ് ബയോമെട്രിക് ശേഖരണം വ്യാപിപ്പിച്ചി രിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അപേക്ഷകരെ ആഭ്യന്തര വകുപ്പ് ഇമെയില്‍ വഴി നേരിട്ടോ അംഗീകൃത ഏജന്‍റുമാര്‍ വഴിയോ അറിയിക്കുന്നതാണ്. തുടര്‍ന്ന് ചെയ്യേണ്ട നടപടികളും ഇതോടൊപ്പം വിശദീകരിക്കും. നിലവില്‍ ലോകമെമ്പാടുമുള്ള അറുപതോളം രാജ്യങ്ങളില്‍ ഓസ്ട്രേലിയ ഈ സംവിധാനം നടപ്പിലാക്കുന്നുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഓസ്ട്രേലിയന്‍ നിയമങ്ങള്‍ക്കും പ്രാദേശിക നിയമങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും ബയോമെട്രിക് വിവരങ്ങള്‍ കൈകാര്യം ചെയ്യുക. സുരക്ഷിത ചാനലുകള്‍ വഴി മാത്രമായിരിക്കും വ്യക്തിഗത വിവരങ്ങള്‍ കൈമാറുന്നത്.
വിനോദസഞ്ചാരത്തിനും പഠനത്തിനും ജോലിക്കുമായി ഓസ്ട്രേലിയയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിരിക്കുന്നത്.