

യൂറോബസൂക്ക പോൾ പ്രകാരം 48 ശതമാനം യൂറോപ്യൻമാരും ട്രംപിനെ യൂറോപ്പിന്‍റെ ശത്രു ആയി കാണുന്നു
FILE PHOTO
യൂറോപ്യൻമാരിൽ 51 ശതമാനവും ട്രംപിനെ യൂറോപ്പിന്‍റെ ശത്രു ആയി കാണുന്നു എന്നും സർവേ പകുതിയിലധികം യൂറോപ്യൻമാരും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ യൂറോപ്പിന്‍റെ ശത്രു ആയി കാണുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഒരു സർവേ പറയുന്നു. റഷ്യയുമായുള്ള തുറന്ന യുദ്ധസാധ്യത ഏറ്റവും ഉയർന്ന അവസ്ഥയിലാണെന്നും 51 ശതമാനം യൂറോപ്യൻമാരും കരുതുന്നതായും സർവേ.
ക്ലസ്റ്റർ 17 ഉം ലെ ഗ്രാന്‍ഡ് കോണ്ടിനെന്‍റും ചേർന്ന് ആരംഭിച്ച ഫ്രാൻസ് ആസ്ഥാനമായുള്ള യൂറോബസൂക്ക പോൾ പ്രകാരം 48 ശതമാനം യൂറോപ്യൻമാരും ട്രംപിനെ യൂറോപ്പിന്‍റെ ശത്രു ആയി കാണുന്നു. സെപ്റ്റംബറിൽ നടത്തിയ മുൻ സർവേയെക്കാൾ നാലു പോയിന്‍റ് കൂടുതലാണ് ഇത്. റഷ്യയുമായുള്ള തുറന്ന യുദ്ധ സാധ്യത വരും വർഷങ്ങളിൽ ഉയർന്നതാണെന്നു പറയുന്നത് 51 ശതമാനം യൂറോപ്യൻമാരാണ് എന്നും അതിൽ തന്നെ 18 ശതമാനം പേർ വളരെ ഉയർന്നതാണ് എന്നാണ് പറയുന്നതെന്നും സർവേ കണ്ടെത്തി.
പ്രതികരിച്ചവരിൽ മൂന്നിൽ രണ്ടു പേർ, 69 ശതമാനം പേർ തങ്ങളുടെ രാജ്യത്തിന് റഷ്യൻ ആക്രമണത്തിനെതിരെ സൈനികമായി സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നു. പോർച്ചുഗൽ, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ ഈ വിഹിതം 80 ശതമാനത്തിൽ കൂടുതലാണ്. 55 ശതമാനം പേർ യുഎസിൽ നിന്നും ചൈനയിൽ നിന്നും തുല്യ അകലം പാലിക്കാൻ തെരഞ്ഞെടുക്കുന്നതായും അവയിൽ ഒന്നു മാത്രം പിന്തുടരുന്നതിനു പകരം അവ രണ്ടിൽ നിന്നും തുല്യ അകലം പാലിക്കാൻ ആഗ്രഹിക്കുന്നതായും സർവേ വെളിപ്പെടുത്തി.
യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനുള്ള പിന്തുണ 74 ശതമാനം ആയി തുടർന്നു പോകാൻ ആഗ്രഹിക്കുന്നത് 19 ശതമാനം പേരാണ്. ഫ്രാൻസാകട്ടെ ഈ സർവേയിൽ ഏറ്റവും ദുർബലമായ പിന്തുണയോടെ വേറിട്ടു നിന്നു. കാരണം ഇതിൽ 27 ശതമാനം പേർ യൂറോപ്യൻ യൂണിയൻ വിടുന്നതിനെ അനുകൂലിക്കുകയും 12 ശതമാനം പേർ തീരുമാനമെടുക്കാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയിലാണ്.
63 ശതമാനം യൂറോപ്യൻമാരും ബ്രെക്സിറ്റിനെ ഒരു പരാജയമായി കാണുന്നു എന്നും ഇത് യുകെയെ പ്രതികൂലമായി ബാധിച്ചു എന്നും സർവേ അടിവരയിട്ടു.ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, ജർമനി,പോളണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, റൊമാനിയ, ഗ്രീസ് എന്നിവയുൾപ്പടെ ഒൻപതു യൂറോപ്യൻ രാജ്യങ്ങളിലാണ് സർവേ നടത്തിയത്.