ഇറാനിൽ പ്രക്ഷോഭം രൂക്ഷം കൊല്ലപ്പെട്ടത് 35 പേർ

സുരക്ഷാ സേന 18 വയസിനു താഴെയുള്ള അഞ്ചു പേരെയും വെടിവച്ചു കൊലപ്പെടുത്തി
Protests intensify in Iran: 35 people killed

ഇറാനിൽ പ്രക്ഷോഭം

കൊല്ലപ്പെട്ടത് 35 പേർ

file photo

Updated on

ടെഹ്റാൻ: ഇറാൻ ഭരണാധികാരി അയത്തുള്ള അലി ഖൊമൈനി ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ ഇതിനകം 35 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാജ്യത്തെ നാണയപ്പെരുപ്പത്തിനെതിരായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ ഇറാനിൽ ഉടനീളം തുടരുകയാണ്.

ടെഹ്റാനും പടിഞ്ഞാറൻ പ്രവിശ്യകളും കേന്ദ്രീകരിച്ചുള്ള പ്രകടനങ്ങൾക്കെതിരെ സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 35 പ്രതിഷേധക്കാർ കൊല്ലപ്പെടുകയും 1200ലധികം പേർ അറസ്റ്റിലാകുകയും ചെയ്തു. ചൊവ്വാഴ്ച ടെഹ്റാനിൽ പൊതുസ്ഥലത്ത് പ്രകടനക്കാരെ പിരിച്ചു വിടാൻ സുരക്ഷാസേന കണ്ണീർ വാതകം പ്രയോഗിച്ചു.

നോർവേ ആസ്ഥാനമായുള്ള എൻജിഒ ആയ ഇറാൻ ഹ്യൂമൻ റൈറ്റ്സ്(ഐഎച്ച്ആർ) പ്രകാരം സുരക്ഷാ സേന 18 വയസിനു താഴെയുള്ള അഞ്ചു പേരെയും വെടിവച്ചു കൊലപ്പെടുത്തിയതായി വ്യക്തമാക്കുന്നു. ചൊവ്വാഴ്ച വെടിയേറ്റു മരിച്ച ഒരു പൊലീസുകാരൻ ഉൾപ്പടെ സുരക്ഷാ സേനയിലെ അംഗങ്ങളം കൊല്ലപ്പെട്ടതായും ഇറാനിയൻ അധികൃതർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com