മസ്കറ്റിൽ സ്ഫോടനത്തിൽ തകരാറിലായ എണ്ണ ടെർമിനലിലെ പ്രവർത്തനം സാധാരണ നിലയിലേയ്ക്ക്

എസ്ബിഎം വൺ, എസ്ബിഎം ടു എന്നീ ബർത്തുകൾക്ക് ഇടയിലാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.
oil terminal damaged explosion Muscat return normal

മസ്കറ്റിൽ സ്ഫോടനത്തിൽ തകരാറിലായ എണ്ണ ടെർമിനലിലെ പ്രവർത്തനം സാധാരണ നിലയിലേയ്ക്ക്

Updated on

മസ്കറ്റ്: മസ്കറ്റിൽ സ്ഫോടനത്തിൽ തകരാറിലായ എണ്ണ ടെർമിനലിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ ആയതായി കമ്പനി. ഒമാനിലെ ഫഹൽ തുറമുഖത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിൽ എത്തിയതായി ഒമാൻ ഓയിൽ ഡവലപ്മെന്‍റ് കമ്പനി വ്യക്തമാക്കി. മിന അൽ ഫഹൽ ടെർമിനലിന് സമീപം സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും വിതരണവും ഒമാൻ താൽക്കാലികമായി നിർത്തി വച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയാണ് ഈ വിവരം പുറത്തു വന്നത്.

കടലിൽ നിന്നും കപ്പലുകളിലേയ്ക്ക് എണ്ണ നിറയ്ക്കാൻ ഉപയോഗിക്കുന്ന സിംഗിൾ-ബോയ് മൂറിങ് ബർത്തുകൾക്ക് സമീപമാണ് സ്ഫോടനം ഉണ്ടായതെന്നാണ് റിപ്പോർട്ട്. എസ്ബിഎം വൺ, എസ്ബിഎം ടു എന്നീ ബർത്തുകൾക്ക് ഇടയിലാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.

logo
Metro Vaartha
www.metrovaartha.com