കസാക്കിസ്ഥാനിൽ വാഹനാപകടം: ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനിക്കു ദാരുണാന്ത്യം

മറ്റു രണ്ടു വിദ്യാർഥിനികൾക്ക് പരിക്ക്
Indian medical student dies in car accident in Kazakhstan

കസാഖ്സ്ഥാനിൽ വാഹനാപകടം: ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

symbolic

Updated on

അസ്താന: കസാക്കിസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മിലി മോഹൻ (25) ആണ് മരിച്ചത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥി സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ മറ്റു രണ്ടു വിദ്യാർഥിനികൾക്ക് പരിക്കേൽക്കുകയും ചെയ്തു.

കസാക്കിസ്ഥാനിലെ സെമി മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 11 വിദ്യാർഥികളാണ് വിനോദയാത്രയ്ക്കായി പോയത്. മടക്കയാത്രയ്ക്കിടെ ഇവർ സഞരിച്ചിരുന്ന മിനി ബസ് അപകടത്തിൽ പെടുകയായിരുന്നു. പരിക്കേറ്റ ആഷിക ഷീജ, മിനി സന്തോഷ്, ജസീന ബി എന്നിവരെ ഉസ്റ്റ്-കാമെനാഗോർസ്കിലെ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കു ചേരുന്നതായി കസാക്കിസ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾക്കായി എംബസി അധികൃതർ യൂണിവേഴ്സിറ്റിയുമായും മരിച്ച വിദ്യാർഥിനിയുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണ്. വിദേശകാര്യ മന്ത്രാലയവും നോർക്കയും ചേർന്ന് മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com