ഇറാനിൽ നിന്ന് ഞങ്ങൾക്ക് "അസ്തിത്വ ഭീഷണി"

യുഎൻ മനുഷ്യാവകാശ കൗൺസിലിനോട് ഗൾഫ് രാജ്യങ്ങൾ
We face an "existential threat" from Iran Gulf states tell UN Human Rights Council

ഇറാനിൽ നിന്ന് ഞങ്ങൾക്ക് "അസ്തിത്വ ഭീഷണി" യുഎൻ മനുഷ്യാവകാശ കൗൺസിലിനോട് ഗൾഫ് രാജ്യങ്ങൾ

file photo

Updated on

ഇറാനിൽ നിന്ന് തങ്ങൾക്ക് അസ്തിത്വ ഭീഷണി നേരിടുന്നതായി യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പരാതിപ്പെട്ട് ഗൾഫ് അറബ് രാജ്യങ്ങൾ. ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് എതിരായ ഇറാനിയൻ ആക്രമണങ്ങളെ അപലപിക്കുകയും ഇറാന്‍റെ നടപടികൾ ഭീകരത പ്രചരിപ്പിക്കാൻ രൂപകൽപന ചെയ്തതാണെന്നു പറയുകയും ചെയ്തു.

ഇറാന്‍റെ ആക്രമണാത്മക സമീപനം അന്താരാഷ്ട്ര, പ്രാദേശിക സുരക്ഷയ്ക്ക് അസ്തിത്വ ഭീഷണിയാണെന്നും ഇത് അന്താരാഷ്ട്ര നിയമത്തെയും പരമാധികാരത്തെയും ദുർബലപ്പെടുത്തുകയാണെന്നും കുവൈറ്റ് അംബാസിഡർ നാസർ അബ്ലുല്ല എച്ച്.എം.അൽഹയൻ ജനീവ ആസ്ഥാനമായുള്ള കൗൺസിലിനോട് പറഞ്ഞു.

ഇറാന്‍റെ ആക്രമണങ്ങളെ അപലപിക്കുകയും ഇറാന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും യുഎന്നിന്‍റെ മനുഷ്യാവകാശ കൗൺസിൽ മേധാവിയോട് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു പ്രമേയത്തിൽ 47 അംഗ കൗൺസിലിലെ രാജ്യങ്ങൾ വോട്ട് ചെയ്യും. യുഎസ്-ഇസ്രയേൽ ആക്രമണങ്ങളിൽ ഇതു വരെ 1500 ലധികം സാധാരണക്കാർ കൊല്ലപ്പെട്ടെന്നു പറഞ്ഞു കൊണ്ട് ഇറാൻ തങ്ങളുടെ നടപടികളെ ന്യായീകരിക്കുന്നു.

“ഇന്ന് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ നാളെ നിയന്ത്രിക്കാൻ കഴിയാത്ത ഒരു ശത്രുവിനെതിരെ ഞങ്ങൾ നിങ്ങളുടെ എല്ലാവരുടെയും പേരിൽ പോരാടുന്നു,” എന്നാണ് ഇസ്രയേലിനെ പരാമർശിച്ച് ജനീവയിലെ യുഎന്നിൽ ഇറാന്‍റെ അംബാസിഡർ അലി ബഹ്റൈനി പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com