
വാഷിങ്ടൺ: രോഗികളുമായി പോയ വിമാനം തകർന്നു വീണ് 5 മരണം. അമെരിക്കയിലെ നെവാഡയിലാണ് സംഭവം. കാലിഫോർണിയ-നെവാഡ അതിർത്തിയിൽ വച്ച് വെള്ളിയാഴ്ച്ച വിമാത്തിന്‍റെ സിഗ്നൽ നഷ്ടപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 5 പേരും അപകടത്തിൽ മരിച്ചതായാണ് വിവരം.
പൈലറ്റിനും രോഗിക്കും പുറമേ നഴ്സ് , പാരമെഡിക്, രോഗിയുടെ ബന്ധു എന്നിവരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്താണ് വിമാനം തകരാനുള്ള കാരണം എന്നത് വ്യക്തമല്ല. യുഎസിന്‍റെ പാടിഞ്ഞാറൻ മേഖലകളിൽ ശീതക്കാറ്റാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, കാലിഫോർണിയയിലെ മിക്ക പ്രദേശങ്ങളും മഞ്ഞിൽ മൂടിക്കിടക്കുകയാണ്. മോശം കാലാവസ്ഥയാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.